മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകന് ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യാഴാഴ്ച നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. വിവാഹ നിശ്ചയത്തിന്റെ ആചാരപരമായ കര്‍മ്മങ്ങള്‍ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്.
കഴിഞ്ഞ ദിവസം ആനന്ദും, രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിലയന്‍സ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ആനന്ദ് അംബാനിയുടെ വധു രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ്. ഭരതനാട്യം നര്‍ത്തകിയാണ് ഇവര്‍.
View this post on Instagram
വിവാഹ നിശ്ചയത്തിന്റെ ഭാഗമായി മുംബൈയില്‍ അംബാനിയുടെ വസതിയായ ആന്റിലിയയില്‍ വലിയ പാര്‍ട്ടിയാണ് നടന്നത്. ബോളിവുഡ് മുന്‍നിര താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷാരൂഖ് ഖാന്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ജാന്‍വി കപൂര്‍, രണ്‍വീര്‍ സിംഗ്, ഓര്ഹാന് അവത്രമണി, സാഗരിക ഘാട്ട്ഗെ, സഹീര്‍ ഖാന്, അര്മാന് ജെയിന് എന്നിങ്ങനെ വലിയ താര നിര തന്നെ ചടങ്ങിന് എത്തി.