തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി. ചെന്നൈ താംപരം-ബീച്ച് സ്റ്റേഷനില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
അറ്റകുറ്റപ്പണികള്‍ നടക്കുന്ന യാര്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് സബര്‍ബന്‍ ട്രെയിന്‍ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാരുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബ്രേക്കിംഗ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരുക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Beach station train accident now pic.twitter.com/qoTOYhahSQ
— 🇲🇯🇷 (@beingmjr) April 24, 2022