മലയാള സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പ്രിത്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന സിനിമയാണ് എമ്പുരാൻ.
ചിത്രത്തിനെ കുറിച്ച് പുറത്ത് വരുന്ന ചെറിയ അപ്ഡേഷൻ പോലും സിനിമ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രില്ലടിച്ച് ഇരിക്കുകയാണ് സിനിമ പ്രേമികൾ.
എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്.
അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം റിലീസിനെത്തുക 2024 പകുതിയോടെയാകുമെന്നും സൂചനയുണ്ട്.
അതേസമയം എമ്പുരാൻ 400 കോടി ബജറ്റിലാകും ഒരുങ്ങുക എന്നാണ് സൂചന. സിനിമയുടെ തിരക്കഥ പൂർത്തിയായി. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകില്ലെന്ന സൂചന ആരാധകരെ നിരാശയിൽ ആക്കുന്നുണ്ട്.
അതേസമയം മോഹൻലാലും പൃഥ്വിരാജും സിനിമ തിരക്കുകളിലാണ്. ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
നിരവധി ചിത്രങ്ങളും ഷൂട്ടിംങ് തുടങ്ങാൻ കാത്തിരിക്കുന്നുണ്ട്. പ്രിത്വിരാജ് നായകനാകുന്ന നിരവധി ചിത്രങ്ങൾ ആണ് ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്നത്.
പിറന്നാൾ ദിനമായ ഇന്നലെ നിരവധി ചിത്രങ്ങൾ ആണ് പ്രിത്വിരാജിന്റെതായി പ്രഖ്യാപിച്ചത്.