ഹരിശ്രീ എന്ന ട്രൂപ്പിലേക്ക് ദിലീപും നാദിർഷയും എത്താൻ കാരണമായത് താനാണ് എന്ന് പറയുകയാണ് നടനും മിമിക്രി താരവുമായ ഏലൂർ ജോർജ്. എംജി ശ്രീകുമാറിനോട് ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വിവരിച്ചത്. പറയാൻ നേടാമെന്ന പരിപാടിയിലാണ് ഇത്. നാദിർഷ മിമിക്രി യിലേക്ക് വരാൻ ഒരു നിമിത്തമായത് താനാണ് എന്ന് ഏലൂർ ജോർജ് പറയുന്നു. വളരെ യാദൃച്ഛികമായിട്ടാണ് അത് സംഭവിച്ചത്. താനും രമേശ് കുറുമശ്ശേരിയും അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി.
പിന്നീടാണ് ഹരിശ്രീയിലേക്ക് എത്തിയത്. അതിനു ശേഷം ദിലീപും ഹരിശ്രീയി ലേക്ക് എത്തി. ഇങ്ങനെ ഒരു പയ്യൻ ഉണ്ടെന്ന് അശോകനോട് താൻ പറഞ്ഞിരുന്നു. മഹാരാജാസ് കോളേജിൽ വെച്ചാണ് ദിലീപിൻറെ പെർഫോമൻസ് കാണുന്നത്. ആ പയ്യനെ കൂടി കൊണ്ടുവരാം എന്ന് വിചാരിക്കുന്നത് അപ്പോഴാണ്.
ആ കാലഘട്ടം മുതൽ സൗഹൃദമുണ്ട്. ഇപ്പോഴും അതേ സൗഹൃദം തുടർന്നു വരുന്നുണ്ട്. അദ്ദേഹത്തിൻറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആണെങ്കിലും താൻ ഉണ്ടാവും. ഏലൂർ ജോർജ് പറഞ്ഞു. ഹരിശ്രീ മാർട്ടിനുമായുള്ള സൗഹൃദത്തെ കുറിച്ചും താരം വ്യക്തമാക്കി. വർഷങ്ങൾക്കു മുൻപു മുതൽ ഉള്ള സൗഹൃദമാണ് എന്ന് താരം പറയുന്നു.
മാനസികമായി ഒരു സിങ്ക് ഉണ്ട്. ഒരു മറയുമില്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന സ്വഭാവമാണ് എന്ന് അദ്ദേഹം പറയുന്നു. താമസിക്കുന്ന വീടും ഏകദേശം അടുത്താണ് എന്ന് അദ്ദേഹം വ്യക്തമാക്കി.