മലയാളത്തിലെ ഉയർന്നുവരുന്ന നടിയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. പൃഥ്വിരാജിൻ്റെ നായികയായാണ് ദുർഗ ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. കോഴിക്കോട് സ്വദേശിനിയാണ് താരം. കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ദുർഗ്ഗയുടെ വിവാഹം കഴിഞ്ഞത്. ഒരു പ്രണയ വിവാഹമായിരുന്നു ഇത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ചടങ്ങ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രമാണ് കുടുക്ക് 2025. കൃഷ്ണ ശങ്കർ ആണ് ഇതിൽ നായകൻ. മലയാളികൾക്ക് സുപരിചിതനായ താരമാണ് കൃഷ്ണശങ്കർ. പ്രേമം എന്ന ഒറ്റ ചിത്രം മാത്രം മതി കൃഷ്ണശങ്കറിനെ ഓർക്കാൻ. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കൃഷ്ണ ശങ്കർ അവതരിപ്പിച്ച കഥാപാത്രം. ആരാധകർ ഏറെ കയ്യടിച്ച പ്രകടനമായിരുന്നു കൃഷ്ണ ശങ്കർ ചിത്രത്തിൽ നടത്തിയത്.
ഇപ്പോഴിതാ പുതിയ ചിത്രത്തിൻറെ ഗാനത്തെ പറ്റി പറയുകയാണ് ദുർഗ. മാരൻ മറുകിൽ ചേരും എന്ന് റൊമാൻറിക് ഗാനത്തെക്കുറിച്ച് ആണ് താരം പറയുന്നത്. കൃഷ്ണ ശങ്കറിന് ഭയങ്കര നാണം ആയിരുന്നു എന്നാണ് താരം പറഞ്ഞത്. ഗാനത്തിൽ കുറച്ച് ഇൻ്റി മേറ്റ് രംഗങ്ങളുണ്ട്. അത് ചെയ്തതിനെക്കുറിച്ച് ആണ് താരം പറയുന്നത്. ലിപ് ലോക്കിന് മുൻപ് കിച്ചുവിന് മോയിസ്ച റൈസർ, പെർഫ്യൂം ഒക്കെ അടിപ്പിക്കും. താൻ ഇതു മുൻപു രണ്ടു സിനിമയിൽ ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു. എന്നാൽ തുടങ്ങി കഴിഞ്ഞപ്പോൾ വൻ പെർഫോമൻസ് ആയിരുന്നു. സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല ചിത്രത്തിനു.
കഥ പറഞ്ഞു തരുമ്പോൾ അഭിനയിക്കുകയാണ്. നമ്മുടെ ജോലിയല്ലേ എന്ന വിചാരത്തിൽ ആണ് ചെയ്യുന്നത്. ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ല. രണ്ട് സെക്കൻഡ് ലിപ്ലോക് കഴിഞ്ഞതോടെ എല്ലാവരും ചോദിക്കൽ ആയിരുന്നു. ഭയങ്കര സ്ലോ മോഷനിൽ ആണ് ആ സീൻ കാണിച്ചത്. ആക്ഷൻ പറഞ്ഞാൽ പിന്നെ കട്ടില്ല. താരം പറഞ്ഞു.