നടി ദുര്‍ഗ്ഗാ കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് ഉടല്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ദ്രന്‍സ് , ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ താനും കൂടി ഭാഗമായി ഈ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്. ഒരുപാട് ആളുകള്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തു. സിനിമയെക്കുറിച്ച് മാത്രമല്ല അഭിനയവും ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത് . നടി പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ ഒക്കെ വളരെ കുറവാണ്. പിറന്നാള്‍ ദിവസം പോലും ഫോണ്‍കോളുകള്‍ ഇത്രയും വന്നിട്ടില്ല. സിനിമയിലെ ഒരുപാട് ആളുകളോട് നന്ദി പറയാനുണ്ട് ദുര്‍ഗ്ഗാ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ഇതിലെ ഇമന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. പിന്നാലെ ചില വിമര്‍ശനങ്ങളും ദുര്‍ഗയ്ക്കെതിരെ വന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗില്‍ ഉടനീളം തനിക്കൊപ്പം ഭര്‍ത്താവ് ഉണ്ണിയും ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സിനിമയുടെ തിരക്കഥ ആദ്യം വായിക്കുന്നതു പോലും അദ്ദേഹമാണ്.
തിരക്കഥ വായിച്ചതിന് ശേഷം ഉണ്ണിയേട്ടനാണ് തന്നോട് ഈ സിനിമയില്‍ നീ അഭിനയിക്കണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും നടി പറയുന്നു.