ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആയിരുന്നു. താരപുത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗമാവാറുണ്ട് മറിയം. ഇപ്പോള്‍ മകള്‍ക്ക് ആശംസ അറിയിച്ച് ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറലാവുന്നത്.
‘നമുക്ക് ഈ ഫോട്ടോയെടുപ്പ് എല്ലാ വര്‍ഷവും ചെയ്യണം മറിയ, എന്ത് പറയുന്നു? നിന്നില്‍ നിന്ന് ദൂരെ ആയിരിക്കുമ്പോഴൊക്കെ ഞാന്‍ ഏറ്റവുമധികം ചെയ്യുന്നത്, നീ ജനിച്ച അന്നു മുതലുള്ള ഫോട്ടോകള്‍ കാണുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് പോകുമ്പോള്‍ പപ്പയ്ക്ക് ആ അകല്‍ച്ച മാറ്റാനുള്ള ഏക പോംവഴി അതാണ്. അക്കൂട്ടത്തില്‍ ഈ ചിത്രങ്ങള്‍ എന്റെ ഹൃദയത്തോടെ വളരെയധികം ചേര്‍ന്നിരിക്കുന്നു.,’ ദുല്‍ഖര്‍ മകള്‍ക്കായി എഴുതി.
‘മറ്റൊരു ലോക്ക്ഡൗണ്‍ പിറന്നാള്‍ ആണ് ഇത്. നിനക്കൊപ്പം ഇന്ന് കൂട്ടുകാര്‍ ആരുമില്ല. എന്നാലും ഇന്ന് വളരെ സന്തോഷവതിയായ കുഞ്ഞായിരുന്നു നീ. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ല. നീയാണ് ഞങ്ങളുടെ ആനന്ദവും അനുഗ്രഹവും, ഞങ്ങളുടെ പുഞ്ചിരിയും ചിരിയുമെല്ലാം നീയാണ്,’ എന്നും ഡിക്യു പറയുന്നു.
‘പിറന്നാള്‍ ആശംസകള്‍ ഡാര്‍ലിംഗ് . നാല് വയസുകാരി. ഇനി ഒരു വര്‍ഷം മുഴുവന്‍ നീ അടുത്ത ജന്മദിനത്തിനായി കാത്തിരിക്കും എന്ന് ഞങ്ങള്‍ക്കറിയാം. Boobootum, , നിന്റെ സ്പെഷ്യല്‍ ദിവസം കൂടുതല്‍ സ്പെഷ്യല്‍ ആയി എന്ന് കരുതുന്നു,’ എന്നാണ് മകള്‍ക്കായി ദുല്‍ഖര്‍ കുറിച്ചത്.
സിനിമാ മേഘലയില്‍ നിന്നടക്കം നിരവധി പേരാണ് മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നത്.