ആരാധകരുടെ സ്വന്തം ഡിക്യുവിന്റെ 35ാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകം അടക്കം താരപുത്രന് പിറന്നാള്‍ ആശംസ അറിയിക്കേണ്ട തിരക്കിലാണ്. ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിന്റെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇപ്പോള്‍ നടന് നിര്‍മല്‍ പാലാഴി ദുല്‍ഖറിന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞാണ് പിറന്നാള്‍ ആശംസ അറിയിച്ചത്.
സഹജീവികളോട് അലിവും സ്നേഹവുമുള്ള ദുല്‍ഖര്‍ തന്നെ അമ്പരപ്പെടുത്തിയ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന് നിര്‍മല്‍ പാലാഴി. ആക്സിഡന്റായി കിടന്നപ്പോള്‍ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ പണം ദുല്‍ഖര്‍ അയച്ചതായിരുന്നുവെന്നാണ് നിര്‍മല്‍ പറയുന്നത്.
‘സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള് എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടന് വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,” പിറന്നാള്‍ ആശംസകള്‍ ദുല്‍ഖര്‍ സല്മാന് ‘. എന്ന് കുറിപ്പില്‍ നിര്‍മല്‍ കുറിക്കുന്നു.
ഇന്ന് തിരക്കുള്ള ഒരു നടനാണ് ദുല്‍ഖര്‍. ചിത്രം സെക്കന്റ് ഷോ യിലൂടെ വന്ന്, ഉസ്താദ് ഹോട്ടല്‍, തീവ്രം എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം അങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളം കടന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു.