കൃഷ്ണ കുമാറിനെയും താരത്തിൻ്റെ കുടുംബത്തിനെയും മലയാളികൾക്ക് സുപരിചിതമാണ്. മലയാളികളുടെ ഇഷ്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. അഞ്ചു പെണ്ണുങ്ങളും താനും എന്നാണ് കൃഷ്ണ കുമാർ തനൻ്റെ കുടുംബത്തെക്കുറിച്ച് സ്ഥിരമായി പറയാറ്. മൂത്ത മകളായ അഹാന ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇഷാനി കൃഷ്ണ കുമാറും സിനിമയിൽ ചുവടു വച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനി സിനിമയിൽ അരങ്ങേറിയത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ലൂക്ക എന്ന ചിത്രം താരത്തിൻ്റെ കരിയർ ബ്രേക്ക് ആയി. അതിന് പിറകെയാണ് രണ്ടാമത്തെ മകളായ ഇഷാനിയും ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. കൃഷ്ണ കുമാറിൻ്റെ കുടുംബത്തിൽ എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസറാണ് കൃഷ്ണ കുമാറിൻറെ മകളായ ദിയ കൃഷ്ണ. നിരവധി ഫോളോവേഴ്സാണ് ദിയക്ക് ഉള്ളത്.
ഈയടുത്താണ് ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴക എന്ന ഗാനത്തിന് ദിയ കവർ വീഡിയോ ഒരുക്കിയത്. തൻറെ സുഹൃത്തുക്കൾക്കൊപ്പം ആണ് ദിയ കവർ വീഡിയോ ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഭൂരി ഭാഗവും താരത്തെ അഭിനന്ദിക്കുകയുണ്ടായി. ഇതിന് പിന്നാലെ മേക്കിങ് വീഡിയോയും താരം പങ്കു വെക്കുകയുണ്ടായി.
ഈ കഴിഞ്ഞ ദിവസമാണ് താരം ഇൻസ്റ്റയിൽ അവധി കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മാലി ദ്വീപിൽ ദിയ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. ഈ ചിത്രത്തിന് ഒരു പെൺ കുട്ടി വെറുതെയല്ല പീഡനം കൂടുന്നത് എന്ന് കമൻറ് ചെയ്യുകയുണ്ടായി. ഇതിൻറെ സ്ക്രീൻ ഷോട്ട് പങ്കു വെച്ചു കൊണ്ട് ദിയ മറുപടിയും കൊടുത്തു. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണമെന്നും ഇവരുടെ മാതാപിതാക്കൾ ഇവൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ദിയ പറഞ്ഞു. അറപ്പുളവാക്കുന്ന പെരുമാറ്റമാണ് ഇതൊന്നും ദിയ കുറിച്ചു. ഇതിനു പിന്നാലെ കമൻറ് ഇട്ട യുവതി അത് പിൻവലിക്കുകയും പ്രൊഫൈൽ ചിത്രം മാറ്റുകയും ചെയ്തു.