News

സംവിധായകന്‍ അശോകന്‍ അന്തരിച്ചു

സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ അശോക് അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് അദ്ദേഹം സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തിയത്. അശോകന്‍ എന്ന പേരിലാണ് അദ്ദേഹം സിനിമയില്‍ അറിയപ്പെട്ടിരുന്നത്. വര്‍ക്കലയാണ് സ്വദേശം. വിവാഹ ശേഷമായാണ് അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം സിംഗപ്പൂരിലേക്ക് മാറ്റിയത്. കൊച്ചിയിലും ഗള്‍ഫിലുമായി പ്രവര്‍ത്തിക്കുന്ന ഒബ്രോണ്‍ ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.

- Advertisement -


അശോകന്‍ എന്ന പേരില്‍ വര്‍ണം, സാന്ദ്രം, ആചാര്യര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. അശോകന്‍, താഹ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു.

എണ്‍പതുകളിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. സംവിധായകനായ ശശികുമാറിനൊപ്പം നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. താഹയ്ക്കൊപ്പമായി മൂക്കില്ലാ രാജ്യത്ത്, സാന്ദ്രം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കൈരളി ടിവിക്ക് വേണ്ടി അശോകന്‍ സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

 

Anusha

Recent Posts

അതാണോ ഇപ്പോൾ കേരളത്തിലെ പ്രശ്നം? ആ വിഷയത്തിൽ ജാസ്മിനെ പിന്തുണച്ച് മുൻ ബിഗ് ബോസ് താരം മനീഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

2 mins ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച മലയാള സിനിമ ഏതാണ്? ആ മോഹൻലാൽ സിനിമയുടെ പേര് പറഞ്ഞു ഫഹദ് ഫാസിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്ക കാലത്ത് പരാജയം നേരിട്ട് വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ…

20 mins ago

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

3 hours ago

ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി താരം.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഭാമ

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ഭാമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്…

3 hours ago

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

3 hours ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

4 hours ago