സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ അശോക് അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് അദ്ദേഹം സിംഗപ്പൂരില്‍ നിന്നും കൊച്ചിയിലെത്തിയത്. അശോകന് എന്ന പേരിലാണ് അദ്ദേഹം സിനിമയില്‍ അറിയപ്പെട്ടിരുന്നത്. വര്‍ക്കലയാണ് സ്വദേശം. വിവാഹ ശേഷമായാണ് അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം സിംഗപ്പൂരിലേക്ക് മാറ്റിയത്. കൊച്ചിയിലും ഗള്‍ഫിലുമായി പ്രവര്‍ത്തിക്കുന്ന ഒബ്രോണ് ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.
അശോകന് എന്ന പേരില്‍ വര്‍ണം, സാന്ദ്രം, ആചാര്യര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. അശോകന്, താഹ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു.
എണ്‍പതുകളിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. സംവിധായകനായ ശശികുമാറിനൊപ്പം നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. താഹയ്ക്കൊപ്പമായി മൂക്കില്ലാ രാജ്യത്ത്, സാന്ദ്രം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കൈരളി ടിവിക്ക് വേണ്ടി അശോകന് സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.