Film News

അതാണോ ഇപ്പോൾ കേരളത്തിലെ പ്രശ്നം? ആ വിഷയത്തിൽ ജാസ്മിനെ പിന്തുണച്ച് മുൻ ബിഗ് ബോസ് താരം മനീഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ഇപ്പോൾ ഈ മത്സരാർത്ഥിയെ പിന്തുണച്ചുകൊണ്ട് എത്തുകയാണ് കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ മനീഷ. നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ആണ് ഇവർ. തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ബിഗ്ബോസിൽ ഇവർക്ക് വേണ്ടത്ര ശോഭിക്കാൻ പറ്റിയില്ല.

- Advertisement -

ഇപ്പോൾ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാസ്മിനെ കുറിച്ച് സംസാരിക്കുകയാണ് ഇവർ. വലിയ രീതിയിൽ വിമർശനം നേരിടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. കുളിക്കാറില്ല എന്നും വൃത്തിയില്ല എന്നുമൊക്കെയാണ് ഇവർക്കെതിരെ ഉയരുന്ന വിമർശനം. ഇപ്പോൾ ഈ വിഷയത്തിലാണ് മനീഷ പ്രതികരിക്കുന്നത്.

“ജാസ്മിൻ കുളിക്കാത്തത് ആണോ ഇപ്പോൾ കേരളത്തിലെ വലിയ പ്രശ്നം? ജാസ്മിൻ കുളിച്ചാലും ഇല്ലെങ്കിലും നിനക്ക് എന്താടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അപ്പോൾ അവർ പറയുന്നത് ജനലക്ഷങ്ങൾ ഉള്ള ഷോയിൽ മിനിമം വൃത്തി അത്യാവശ്യമാണ് എന്നൊക്കെയാണ്. ഒരു എപ്പിസോഡിൽ അവൾ നഖം കടിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. അപ്പോൾ ചായയിൽ തുമ്മുന്നതും. ഒരു ദിവസം കുളിചിട്ടില്ല എന്നു കരുതി വൃത്തികേട് ആകും എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല ഞാൻ. ഞാനും സുഖമില്ലാത്ത സമയത്ത് ഒന്നോ രണ്ടോ ദിവസം ഒക്കെ കുളിക്കാതിരിക്കാറുണ്ട്.

ഇതുകൂടാതെ അവൾക്ക് അലർജിയുണ്ട് എന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല കുളി എന്നു പറഞ്ഞാൽ തല നനച്ചു കുളിക്കുന്നതാണ്, അല്ലാത്തത്. മേൽ കഴുകലാണ്. ആ കുട്ടി കുളിക്കാറില്ല എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ആ കുട്ടി മേല് കഴുകുന്നുണ്ടാവും. എങ്കിലും വൃത്തിയുടെ കാര്യത്തിൽ ജാസ്മിൻ ചേർത്ത് പഠിക്കേണ്ടതുണ്ട്. ചെരുപ്പിടാതെ ബാത്റൂമിൽ പോകുന്നതും കാലിന്റെ നഖം കഴിക്കുന്നതും ഒക്കെ എനിക്ക് ശരിയായി തോന്നുന്നില്ല. അതുപോലെ പെരുമാറുന്ന രീതി, സംസാരഭാഷ, ചില ആക്ഷനുകൾ ഇതൊന്നും ശരിയല്ല” – മനീഷ പറയുന്നു.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago