ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ദിലീപ്. ഈ പൊതു പരിപാടിയിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതിൻ്റെ രത്നചുരുക്കം ഇങ്ങനെയാണ്. താൻ ഇപ്പോൾ നേരിടുന്ന പ്രശ്നം എന്താണെന്ന് എല്ലാവർക്കുമറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഒരു യുദ്ധത്തിലാണ് താൻ.
ജയിലിൽ നിന്നും ഇറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങൾ തനിക്ക് ആവേശംപകർന്നു. അവർ തനിക്ക് തന്ന പിന്തുണ ചെറുതല്ല. തന്നെ മാറ്റി നിർത്താതെ നിങ്ങളോടൊപ്പം ചേർത്ത നിമിഷം വിലമതിക്കാനാവാത്തതാണ്. ഈയൊരു പോരാട്ടത്തിൽ നാട്ടുകാർ തന്നോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. താരം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ഏതാണ്ട് മൂന്നു മാസങ്ങളോളം താരം ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു.
ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്നു ലോഗോ പ്രകാശനവും, തീം സോങ് അവതരണവും ദിലീപ് തന്നെയാണ് നിർവഹിച്ചത്. നഗരസഭ ചെയർമാനും, വൈസ് ചെയർപേഴ്സൺ എല്ലാം ഇതിൽ പങ്കെടുത്തിരുന്നു. വളരെ മികച്ച പരിപാടികളാണ് നഗരസഭ ഇതിനുവേണ്ടി ആസൂത്രണം ചെയ്യുന്നത് എന്നാണ് സൂചന. എന്നാൽ പരിപാടികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കേരളത്തിലെ മികച്ച നഗരസഭകളിൽ ഒന്നാണ് ആലുവ എന്ന് നിസ്സംശയം പറയാം.
എറണാകുളത്താണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. നിരവധി പ്രമുഖർ ഇവിടെ താമസിക്കുന്നുണ്ട്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലോഗോ പ്രകാശനം വളരെ മികച്ച രീതിയിൽ ആണ് നടന്നത്. നല്ലൊരു പങ്കാളിത്തം ഇതിനുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ ഒക്കെ പാലിച്ചാണ് പരിപാടി നടന്നത്.