മലയാളികളുടെ പ്രിയങ്കരനായ നടനും, തിരക്കഥാകൃത്തും, സംവിധായകനും ഒക്കെ ആയ ശ്രീനിവാസൻ്റെ മകനാണ് ധ്യാൻ ശ്രീനിവാസൻ. ഒരു നടൻ സംവിധായകൻ നിർമ്മാതാവ് എന്ന നിലകളിലെല്ലാം ധ്യാൻ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ധ്യാനിനെ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. തൻറെ തായ് ഒരു സ്ഥാനം മലയാളത്തിൽ ധ്യാൻ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്.
താരത്തിൻ്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ തമാശ രൂപയുടെ ആണ് ധ്യാൻ ഇതിൽ ഓരോ കാര്യങ്ങൾ പറയുന്നത്. വീട്ടിൽ ചെന്നാൽ തേങ്ങയിടാൻ വരുന്നയാൾ പോലും തന്നെ ഉപദേശിക്കും. ഇങ്ങനെയൊക്കെ നടന്നാൽ മതിയോ എന്ന് ചോദിക്കും. എന്തെങ്കിലും ചെയ്യാൻ പറയും. വീട്ടിൽ വലിയ പരിഗണന ഒന്നും എനിക്ക് ഇല്ല. രണ്ടുദിവസം വീട്ടിലിരുന്നാൽ പോലും അച്ഛനെയൊ ചേട്ടനെയൊ കണ്ടു പഠിക്ക് എന്നാണ് പറയുക.
അർപ്പിതയാണ് ധ്യാനിൻ്റെ പത്നി. വീട്ടിൽ ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല എന്ന് താരം പറയുന്നു. ലോട്ടറി അടിച്ചത് പോലെ ആണ് സിനിമയിലെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കുടുംബവിശേഷങ്ങൾ താരം അങ്ങനെയൊന്നും പങ്കു വയ്ക്കാറില്ല. ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപാണ് താരം വിവാഹിതരാവുന്നത്.
ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒരു നിർമ്മാതാവ് കൂടിയാണ് താരം. കമല എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ആയിരുന്നു. അജു വർഗീസ് ആണ് ഈ ചിത്രത്തിൽ നായകൻ. അതിനുശേഷം സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രവും നിർമ്മിച്ചു. താരം നായകനായി എത്തുന്ന കടവുൾ സഹായം നടന സഭ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്.