മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന ഷോ ആയിരുന്നു ബിഗ് ബോസിൻറെ രണ്ടാം സീസൺ. നിർഭാഗ്യവശാൽ കൊറോണ വലിയ രീതിയിൽ പടർന്നു പിടിച്ചത് കാരണം നിർമ്മാതാക്കൾക്ക് ഷോ നിർത്തേണ്ടി വന്നു. ഷോയുടെ ചരിത്രത്തിലാദ്യമായി 9 മത്സരാർത്ഥികളും വിജയിച്ച സീസൺ ആയിരുന്നു അത്. ഷോയിലെ പ്രമുഖ മത്സരാർത്ഥികളിൽ മുൻനിരയിലാണ് ദയ അശ്വതിയുടെ സ്ഥാനം.
വൻ ആരാധക പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു ദയ. ഒരു പ്രൊഫഷണൽ ബ്യൂട്ടീഷൻ കൂടിയാണ് താരം. ബിഗ് ബോസിലെ രജിത് ദയ കോംബോ ആരാധകർ ഏറെ കൊണ്ടാടിയ ഒന്നായിരുന്നു. ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
എന്തായാലും റിയൽ ലൈഫിൽ മറ്റൊരു പ്രണയത്തിലാണ്, വിവാഹം ഉടൻ ഉണ്ടാകുമെന്ന് ദയ പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ താരത്തിൻ്റെ വിവാഹത്തെപ്പറ്റി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച നിറയുന്നത്. കഴിഞ്ഞ ദിവസം ദയ തന്നെയാണ് വിവാഹ ചിത്രം പുറത്തു വിട്ടത്. വിവാഹ ശേഷം സിന്ദൂരം ഒക്കെ അണിഞ്ഞ് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. പലരും ഇത് സത്യമാണെന്ന് ആദ്യം വിശ്വസിച്ചില്ല. പറ്റിക്കുകയാണോ എല്ലാ തവണയും പോലെ, ഇത് സത്യം തന്നെയാണോ എന്നുള്ള ചോദ്യങ്ങൾക്കൊക്കെ ശേഷമാണ് പലരും കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയത്.
ചിത്രത്തിന് അടിയിൽ ആരാധകരുടെ രസകരമായ കമൻറുകളും ഉണ്ട്. താരത്തിൻറെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസിൽ തൻറെ ആദ്യ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ആ വിവാഹത്തിൽ താരത്തിന് രണ്ട് മക്കളുമുണ്ട്. എന്നെങ്കിലും മക്കൾ തന്നെ തേടിയെത്തുമെന്ന് ഷോയിൽ അശ്വതി പറഞ്ഞിരുന്നു.