കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഡെയിന്‍ ഡേവിസ്. ചില ചിത്രങ്ങളിലും ഡെയിന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, അവതാരകനായാണ് താരം തിളങ്ങിയത്. ഇന്ന് കേരളം കടന്നും ഡെയിനിന് ആരാധകര്‍ ഏറെയാണ്. ഇതിനിടെ ഡെയിനിന്റെ സ്വന്തമായ ചില ഡയലോഗുകളും വൈറലായിരുന്നു.
കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന് ഷോയിലൂടെയാണ് ഡെയിന്‍ അവതാരകനായും മാറിയത്. ഇപ്പോള്‍ ഉടന്‍ പണം 3.0യിലൂടെയാണ് ഡെയിന്‍ മിനിസ്ക്രീനില്‍ എത്തുന്നത്. തികച്ചും വേറിട്ട രീതിയിലാണ് ഉടന്‍ പണം അവതരിപ്പിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത് പോലെ ഒരു മികവ് കൊണ്ടുവരാന്‍ ഉടന്‍ പണത്തിന് കഴിഞ്ഞിട്ടുണ്ട്.
മീനാക്ഷി രവീന്ദ്രനും ഡെയിനും അവതാരകറായി വരുന്നതോടെ പരിപാടി പൊളിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇന്ന് ഉടന്‍ പണത്തിന് ആരാധകര്‍ ഏറെയാണ് . അതിന്റെ കാരണം ഡെയിനിന്റെയും , മീനാക്ഷിയുടെയും പ്രകടനം ആണ്.
ഇപ്പോള്‍ ഉടന്‍ പണത്തിന്റെ എപ്പിസോഡ് നൂറില്‍ കൂടുതല്‍ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് ഡെയിന്‍. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. ഇതിനിടെ അവതാരകന് മറ്റു ചോദ്യങ്ങളും ചോദിച്ചപ്പോള്‍ ഡെയിന്‍ അതിന് നല്കിയ മറുപടി ഇങ്ങനെ. ”മീനാക്ഷിയുമായി ഇടപെടുമ്പോള്‍ ഒരു ആണ്‍സുഹൃത്ത് എന്നേ തോന്നൂ, എന്തും പറയാം. എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അയ്യേ മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിന്‍ പറഞ്ഞു. ഇതിന് മറുപടിയായി നിന്നെ കെട്ടാന്‍ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്”.
ഇതിനിടെ ഡെയിന്‍ ചില കാരണങ്ങളാല്‍ ഷോയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ച സംഭവം ആയിരുന്നു. ഈ സമയത്ത് ഡിഫോര്‍ ഡാന്‍സ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിന്‍ വീണ്ടും ഉടന്‍ പണത്തില്‍ തിരിച്ചെത്തിയിരുന്നു. കുറച്ച് കാലം താരം ഷോയില്‍ നിന്നും വിട്ട് നിന്നതിന് പിന്നാലെ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു.