ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. പലപ്പോഴും നമ്മൾ ഇവിടുത്തെ ജീവനക്കാർക്ക് ടിപ്പ് നൽകാറുണ്ട്. ഇവിടുത്തെ ജീവനക്കാർക്ക് എല്ലാം തന്നെ ശമ്പളം വളരെ കുറവായിരിക്കും. പലരും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെയാണ് നമ്മൾ ടിപ് കൊടുക്കുന്നത്. മാത്രവുമല്ല ഇവർ നമുക്കുവേണ്ടി ചെയ്തുതന്ന സർവീസിനെ ആദരിക്കുക കൂടിയാണ് നമ്മൾ ടിപ് കൊടുക്കുന്നതിലൂടെ ചെയ്യുന്നത്.
എന്നാൽ നമ്മൾ പലപ്പോഴും കൊടുക്കുന്നത് പത്തോ ഇരുപതോ കൂടിപ്പോയാൽ അമ്പതോ രൂപ ആയിരിക്കും. എന്നാൽ ഒരു ഹോട്ടലിലെ ജീവനക്കാർക്ക് ലഭിച്ച ടിപ് തുക എത്രയാണ് എന്ന് അറിയുമോ? അത് കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരുപക്ഷേ നിങ്ങൾക്ക് ഇത്രയും തുക സമ്പാദിക്കണം എങ്കിൽ കുറഞ്ഞത് 28 മാസമെങ്കിലും എടുക്കും. നമ്മുടെ നാട്ടിലെ ആളുകളുടെ ശരാശരി മാസവരുമാനം എന്ന് പറയുന്നത് 25,000 രൂപയാണ്. അപ്പോൾ 28 മാസം ചുരുങ്ങിയത് ജോലി എടുത്താൽ മാത്രമേ നിങ്ങൾക്ക് ഇത്രയും തുക ഒരുമിച്ച് നേടുവാൻ സാധിക്കുകയുള്ളൂ.
7 ലക്ഷം രൂപയാണ് ഒരു കസ്റ്റമർ ഇവിടുത്തെ ജീവനക്കാർക്ക് നൽകിയ ടിപ്. ഇവിടത്തെ ജോലിക്കാരുടെ ആത്മാർത്ഥത കണ്ട ശേഷമാണ് കസ്റ്റമർ ഇത്രയും വലിയ ഒരു തുക ടിപ് നൽകുവാൻ തീരുമാനിച്ചത്. ഭക്ഷണം കഴിച്ച ശേഷം ഇയാൾ ഇവിടുത്തെ ജീവനക്കാരെ എല്ലാം വിളിച്ചുവരുത്തി അഭിനന്ദിക്കുക ആയിരുന്നു. മൊത്തത്തിൽ 10 ജീവനക്കാർ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
എന്നിട്ട് ഇവർക്ക് എല്ലാവർക്കും ആയിരം ഡോളർ വെച്ച് നൽകുകയും ചെയ്തു. അങ്ങനെ 10 പേർക്ക് മുഴുവനായി പതിനായിരം ഡോളറാണ് ഇയാൾ നൽകിയത്. ഇതിനുപുറമേ ഇയാൾ ഹോട്ടൽ ബില്ലും അടച്ചു. ഹോട്ടൽ ബിൽ വളരെ ചെറുതായിരുന്നു. അതിനേക്കാൾ പതിന്മടങ്ങ് ആണ് ഇയാൾ ടിപ്പ് നൽകിയത്. എന്തായാലും ഇദ്ദേഹത്തിൻറെ പ്രവർത്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉള്ളവർ അഭിനന്ദിക്കുകയാണ്. ഫ്ലോറിഡയിലെ ഒരു റസ്റ്റോറൻ്റിലാണ് സംഭവം നടന്നിരിക്കുന്നത്.