അവതാരികയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ് മീരാ അനില്‍. കോമഡി സ്റ്റാര്‍സിന്റെ വേദിയിലൂടെയാണ് മീരയെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. പലപ്പോഴും മീരയുടെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ എത്തുന്ന അതിഥികളുടെ പേഴ്സണല്‍ ലൈഫിലേക്ക് പോലും മീര കയറി ചെല്ലുന്നത് കണ്ടിട്ടുണ്ട്.
കഴിഞ്ഞദിവസം വേദിയില്‍ ബിഗ് ബോസ് താരങ്ങള്‍ റിയാസും ദില്‍ഷയും എത്തിയപ്പോള്‍ ഇവരുടെ അടുത്തും അത്തരം ചോദ്യങ്ങള്‍ മീര ചോദിച്ചു. എന്നാല്‍ ഇതിനുള്ള തക്ക മറുപടിയും താരങ്ങള്‍ കൊടുത്തിട്ടുണ്ട്. നേരത്തെ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ മീരക്ക് നേരെ ധാരാളം വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോമഡിയിലെ കാണിയ്ക്കുമ്പോള്‍ ചില മോശം പദപ്രയോഗങ്ങളും വിശേഷണങ്ങളും എടുക്കുന്നതിനെ റിയാസ് എതിര്‍ത്തു. ‘കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര് അഭിപ്രായം ഉണ്ട്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം’ എന്നാണ് റിയാസ് പറഞ്ഞത്. ഒരു ചോദ്യത്തിന് അതിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ല എന്ന് റിയാസ് വളരെ വ്യക്തമായി പറയുന്നതും കാണാം.
പ്രണയത്തെ കുറിച്ചും, റോബിനെ കുറിച്ചും ചോദിച്ചപ്പോഴാണ് ദില്‍ഷ തന്റെ മാന്യത വിടാതെ തന്നെ മീരയ്ക്കുള്ള മറുപടി കൊടുത്തത്. ‘റോബിന് രാധാകൃഷ്ണനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ’ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ് ആക്കാനോ വിചാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും എനിക്ക് എല്ലായിടത്തും തെളിയിക്കാന്‍ പറ്റില്ല’ എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. വീഡിയോ വൈറല്‍ ആയതോടെ മീരയെ എതിര്‍ത്ത് നിരവധി പേരാണ് എത്തിയത്.