അക്ഷയ് കുമാർ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് കറ്റ്പുത്തലി. സൂപ്പർ ഹിറ്റ് തമിഴ് ചിത്രം രാചസൻ റീമേക്കാണ് ഇത്. സെപ്റ്റംബർ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പുറത്തുവന്നത്. ഇപ്പോൾ ഇതാ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്.
ഒരു നല്ല മർഡർ മിസ്റ്ററി മൂവി എങ്ങനെ നശിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് അക്ഷയ് കുമാർ ചിത്രം എന്ന് പ്രേക്ഷകർ പറയുന്നു. അക്ഷയ്കുമാർ മുൻപ് അഭിനയിച്ചു പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഈ ഒരു പരാജയം വീതി ഉള്ളതുകൊണ്ടാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇറക്കിയത് എന്നും ആക്ഷേപമുണ്ട്.
രഞ്ജിത്ത് തീവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അസീം അറോറ ചിത്രം രചിച്ചിരിക്കുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് രകുൾ പ്രീത് സിംഗ് ആണ്. 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു സൈക്കോ ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ.
വിഷ്ണു വിശാൽ, അമല പോൾ എന്നിവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വന്നത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ബോളിവുഡ് ഇപ്പോൾ കടന്നു പോകുന്നത്. ബോളിവുഡ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണ്.