രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയത്. മാര്‍ച്ച് പതിമൂന്നിന് കൊവിഡ് പോസിറ്റീവായ രോഗി ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
ജനിതക ശ്രേണീകരണത്തിന് ശേഷമാണ് രോഗിക്ക് കൊറോണ വൈറസിന്റെ എക്സ്.ഇ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. എക്സ്.ഇ വേരിയന്റാണെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ വീണ്ടും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിത കവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണിത്. ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. ജനുവരി 19 നാണ് ബ്രിട്ടണില്‍ ആദ്യ എക്സ്.ഇ രോഗബാധ സ്ഥിരീകരിച്ചത്. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.