ആഘോഷങ്ങളില്‍ കേക്ക് മുറിക്കുക പതിവാണ്. ബെര്‍ത്ത് ഡേ ആയാലും വിവാഹ വാര്‍ഷികമാണെങ്കിലും മുറിക്കുന്ന കേക്കിന് മുകളില്‍ ആശംസകള്‍ അറിയിച്ചുള്ള ഒരു എഴുത്തും കാണും. ഇപ്പോഴിതാ അത്തരത്തിലൊരു എഴുത്ത് കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ദമ്പതികളെ ചുറ്റിച്ചിരിക്കുകയാണ്. സംഭവം ഇങ്ങനെ.
അഷറഫ്-സുഹറ ദമ്പതികളുടേതായിരുന്നു വിവാഹ വാര്‍ഷികം. ബന്ധു വിവാഹവാര്‍ഷികത്തിന് ഫോണിലൂടെ കേക്ക് ഓര്‍ഡര്‍ ചെയ്തിടത്തു നിന്നാണ് കഥയുടെ തുടക്കം. ഫോണിലൂടെ കേക്കിന് മുകളില്‍ ഹാപ്പി ആനിവേഴ്സറി അഷ്റഫ് ആന്‍ഡ് സുഹറ എന്നെഴുതാന്‍ നിര്‍ദേശിച്ചിരുന്നു. കേക്ക് കൈയില്‍ കിട്ടിയപ്പോള്‍ അതിന് മുകളിലെഴുതിയത് അവരെ കുഴക്കി.
‘അയ്മ്മേല് ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി അഷറഫ് ആന്‍ഡ് സുഹറാ’ എന്നായിരുന്നു എഴുതിയത്. കേക്ക് അയച്ചു തന്ന ബന്ധുവിനേയും കേക്ക് വാങ്ങിയ ബേക്കറിയിലേക്കും വിളിച്ചെങ്കിലും ആര്‍ക്കും ഒരു ഐഡിയയുമില്ല. ഒടുവില്‍ ബന്ധുവിനെ വീണ്ടും വിളിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.
അതിന്മേല് എന്നതിന്റെ നാടന്‍ പ്രയോഗമാണ് അയ്ന്മേല്. കേക്കിന് മേല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി അഷറഫ് ആന്‍ഡ് സുഹറാ എന്ന് എഴുതാനാണ് ബന്ധു പറഞ്ഞിരുന്നത്. ഓര്‍ഡര്‍ എടുത്തയാള്‍ അയ്മ്മേല് എന്നു കൂടി ചേര്‍ക്കുകയായിരുന്നു. സംഭവം ബന്ധു വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടതോടെ സംഭവം വൈറലാകുകയായിരുന്നു.