സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ഓരോ മലയാളി പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ താരമാണ് മഞ്ജുവാര്യർ. സല്ലാപം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. താരത്തിൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്. ഏതു സിനിമ വന്നാലും അതിൽ തൻറെതായ മികവ് മഞ്ജു പുലർത്താറുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
നീണ്ട ഇടവേളക്ക് ശേഷം സിനിമയിൽ മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. തൻറെ തിരിച്ചുവരവ് അതി ഗംഭീരമാക്കി ആയിരുന്നു താരം മലയാള സിനിമയിലേക്ക് മടങ്ങി വന്നത്. ഏതു കഥാപാത്രം ആയാലും ആ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത മഞ്ജു ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. നിരുപമ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മരക്കാറിലെ സുബൈദ വരെ മഞ്ജുവിനെ നിറസാന്നിധ്യം ഉണ്ട്. ഓരോ ചിത്രങ്ങൾക്കും ഓരോ ഗെറ്റപ്പിൽ എത്തുന്ന മഞ്ജുവിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആവാറുണ്ട്.ഏത് തരത്തിലുള്ള സിനിമ വേഷങ്ങൾക്കും, ആ കഥാപാത്രം മികവുറ്റതാക്കാൻ മടിയില്ലാത്ത ആളാണ് മഞ്ജു വാര്യർ.മഞ്ജുവിൻ്റെ കോസ്റ്റ്യൂം ഡിസൈനർ ആയ ബി സതീഷ് ആണ് ഒരു അഭിമുഖത്തിലൂടെ ഇത് വ്യക്തമാക്കിയിരിക്കുന്നത്.
സതീഷിൻ്റെ വാക്കുകളിലൂടെ..
“മഞ്ജുവിന് ഒരു കോസ്റ്റ്യൂം കൊടുത്താൽ അതിന് അനുസരിച്ച് മാനറിസവും മാറുമെന്നാണ് സതീഷ് പറയുന്നത്.അത് മഞ്ജുവിൻ്റെ വലിയ ഗുണങ്ങളിൽ ഒന്നാണ്.സമ്മർ ഇൻ ബത്ലെഹ്മിൽ മഞ്ജുവിനെ ഇന്ന രീതിയിൽ മോഡേൺ ആകാമെന്ന് പറയുമ്പോൾ സംവിധയകാൻ സിബി സാറിനും രഞ്ജിത്ത് ഏട്ടനും ഒരു ഷർട്ടിൻ്റെ കാര്യത്തിൽ പോലും നല്ല ടെൻഷൻ ഉണ്ടായിരുന്നു.കാരണം അതിന് മുൻപ് പുറത്ത് ഇറങ്ങിയ ഒരു ചിത്രത്തിൽ കോസ്റ്റിയൂമിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ട്രയൽ ചെയ്ത് നോക്കാമെന്ന് ഞാൻ പറഞ്ഞു.അങ്ങനെ മഞ്ജു വന്ന് വസ്ത്രങ്ങൾ ഇട്ട് നോക്കുക ആയിരുന്നു.
പിനീട് ആ കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ മഞ്ജുവിനെ കണ്ട് എല്ലാവരും ഞെട്ടി.കൈയൊക്കെ സ്റ്റൈൽ ആയി ചുരുട്ടി വെച്ച് കൊണ്ടായിരുന്നു എത്തിയത്. ആ വസ്ത്രങ്ങൾ ഇട്ടപ്പോൾ മഞ്ജുവിൻ്റെ സ്റ്റൈൽ ആകെ മാറി.അപ്പോൾ തന്നെ ആ കഥാപാത്രത്തിന് അവർ ഓക്കേ പറഞ്ഞു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും മഞ്ജുവാര്യരുടെ കോസ്റ്റ്യൂമിൽ ഒരു മാറ്റം വരുന്നത്. അപ്പോൾ തന്നെ എന്നോട് ചെയ്തോളാനും അവർ പറഞ്ഞു. കോസ്റ്റ്യൂം നോടൊപ്പം ഷോട്ട് എടുത്ത് കാലാവസ്ഥയും ഗംഭീരമായിരുന്നു. ഇത് കൂടുതൽ മനോഹരമാക്കുക ആയിരുന്നു എന്നും സതീഷ് അഭിമുഖത്തിൽ പറഞ്ഞു.