ശബരിമലയില്‍ വലിയ തിരക്കാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. പോലീസും സര്‍ക്കാരും തിരക്ക് നിയന്ത്രിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സന്നിധാനത്ത് തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും പമ്പയിലും നിലയ്ക്കലും അയ്യപ്പന്മാര്ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നുണ്ട്.
എന്നാല്‍ എല്ലാവിധ സൗകര്യങ്ങളും ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്. തിരക്ക് കൂടിയതോടെ ചില ഭക്തന്മാര് പമ്പയില്‍ മാലയൂരി തിരികേ പോരുകയാണ്.
എന്നാല്‍ ചിലരുടെ ഈ പ്രവര്‍ത്തിയുമായി ബന്ധപ്പെടുത്തി മലയാളികള്‍ക്കും കേരളത്തിനും സര്‍ക്കാരിനും നേരെ വിദ്വേഷം പരത്തുകയാണ്.
അയ്യപ്പന്മാരെ കേരള സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു, ഹിന്ദുക്കളെ ദ്രോഹിക്കുന്ന കേരള സര്‍ക്കാര്‍ എന്നാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിദ്വേഷ പ്രചരണം.
തീവ്ര വലത്പക്ഷ ചായ്വുള്ള ഹാന്‍ഡിലുകളില്‍ നിന്നും നിരന്തരം കേരളത്തിന് എതിരെ വിദ്വേഷ പോസ്റ്റുകള്‍ വരികയാണ്. കഴിഞ്ഞ ദിവസം അച്ഛനെ കാണാതെ കരഞ്ഞ ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തിരക്കില്‍, അച്ഛനെ കാണാതെ കരഞ്ഞ കുഞ്ഞിനെ കേരള പോലീസ് സമാധാനിപ്പിക്കുന്നതും കുട്ടിയെ സുരക്ഷിതമായി പോലീസ് വാഹനത്തില്‍ കയറ്റുന്നതും പിന്നീട് അച്ഛന് കാണുന്നതുമായിരുന്നു വീഡിയോയില്‍.
എന്നാല്‍ ഈ വീഡിയോയിലെ കരയുന്ന കുഞ്ഞിന്റെ സ്ക്രീന്‍ ഷോട്ട് മാത്രമെടുത്ത് കേരളത്തിന് നേരെ വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു.
‘കുട്ടി അയ്യപ്പനെ പോലും കേരള സര്‍ക്കാര്‍ വെറുതെ വിടുന്നില്ല’ എന്നായിരുന്നു ഈ ചിത്രം പ്രചരിപ്പിച്ച് തീവ്ര വലതുപക്ഷ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.
എന്നാല്‍ മലയാളികള്‍ക്ക് ഇടയില്‍ കടുത്ത വിമര്‍ശനം നേടുന്നത് ഇതുമായി ബന്ധപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്റെ പോസ്റ്റാണ്.
‘അയ്യനെ തൊഴാന്‍ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ ‘നവകേരള സര്‍ക്കാരി’ന്റെ ക്രൂരത.- എന്നായിരുന്നു കരയുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞത്.
കേരളത്തിന് എതിരെ വാളെടുക്കാന്‍ ഇരിക്കുന്ന തീവ്ര വലതുപക്ഷത്തിന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പോസ്റ്റ് ഒരു ആയുധമായിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഈ പോസ്റ്റ് പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കേരളത്തിന് എതിരെ വലിയ വിദ്വേഷ പ്രചരണമാണ് നടക്കുന്നത്.
എന്താണ് വീഡിയോയുടെ സത്യമെന്ന് വ്യക്തമായി അറിയാവുന്ന കോണ്‍ഗ്രസ് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് മലയാളികള്‍ പറയുന്നത്.
തീവ്ര പലതുപക്ഷത്തുള്ളവര് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. അവര്‍ സുവര്‍ണ്ണാവസരം കാത്തിരിക്കുകയാണ്.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് തന്നെ കലാപത്തിന് ശ്രമിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് മലയാളികള്‍ പറയുന്നത്.
വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കളയണം എന്ന് നിരന്തരം പറയുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന്റെ നടപടിയോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മലയാളികള്‍ അഭിപ്രായപ്പെടുന്നു.