റായ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും തന്റെ സര്‍ക്കാര്‍ അത് തടയുമെന്നും ആണ് വിഷ്ണു ദിയോ സായി പറഞ്ഞത്.
സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും രംഗത്ത് വളരെ ആധിപത്യം പുലര്‍ത്തുന്നു. ഇത് മതപരിവര്‍ത്തനത്തിലേക്ക് നയിക്കും.
ഇതെല്ലാം അടുത്ത് തന്നെ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി നേടുമെന്നും വിഷ്ണു ദിയോ സായി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്സണ്‍ സുശീല്‍ ആനന്ദ് ശുക്ള രംഗത്തെത്തി.
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി അനാവശ്യമായി മതപരിവര്‍ത്തനം പ്രശ്നമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.