മദ്യപിക്കരുതെന്ന ഉപദേശം സഹിക്കവയ്യാതെ നാടുവിട്ട വയോധികന് ഒളിച്ചു താമസിച്ചത് വിമാനത്താവളത്തില്‍. ജിയാങ്കു എന്ന ചൈനക്കാരനാണ് വീട്ടുകാരുടെ ഉപദേശം സഹിക്കവയ്യാതെ പതിനാല് വര്‍ഷം വിമാനത്താവളത്തില്‍ ഒളിച്ചു താമസിച്ചത്.
2008ലായിരുന്നു ജിയാങ്കു വീടും നാടും വിട്ടത്. ചെന്നുകയറിയതാകട്ടെ ബെയ്ജിംഗ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലും. തുടര്‍ന്ന് നീണ്ട 14 വര്‍ഷം അവിടെയായിരുന്നു താമസം. നിരവധി തവണ സെക്യൂരിറ്റിയും പൊലീസും വീട്ടിലേക്ക് തിരിച്ച് അയക്കാന്‍ ശ്രമിച്ചുവെങ്കിലും ജിയാങ്ക് ടെര്‍മിനലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. 40 വയസുള്ളപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പ്രായമായതിനാല്‍ പുതിയൊരു ജോലി കിട്ടാന്‍ പ്രയാസമാണെന്നും 60കാരനായ ജിയാങ്കു പറഞ്ഞു.
തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നാണ് ജിയാങ്കു പറയുന്നത്. തനിക്ക് അവിടെ സ്വാതന്ത്ര്യമില്ലെന്നും അവിടെ താമസിക്കണമെങ്കില്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്നും ജിയാങ്കു പറഞ്ഞു. അതിന് കഴിയുന്നില്ലെങ്കില്‍ 1000 യുവാന്‍ എല്ലാ മാസവും നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ താനെങ്ങനെ സിഗരറ്റും മദ്യവും വാങ്ങുമെന്നും ജിയാങ്കു ചോദിക്കുന്നു. ഇപ്പോള്‍ ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ അറിയാറില്ല. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സാന്നിധ്യം തന്നെ അസ്വസ്ഥമാക്കാറില്ലെന്നും ജിയാങ്കു കൂട്ടിച്ചേര്‍ത്തു.