
അനധികൃത ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചു. അടിയന്തരമായിട്ടാണ് നിരോധനം.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകും വിധം ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടി.
ഐടി നിയമത്തിലെ 69-ാം വകുപ്പ് അനുസരിച്ചാണ് നടപടി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ വാതുവയ്പ്പ് ആപ്പുകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശഖര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ബെറ്റിങ് ആപ്പുകളുടെ നിരോധനം എന്നാണ് സൂചന.
അനധികൃതമായി വായ്പ നല്‍കുന്ന 94 ലോണ്‍ ആപ്പുകളും നിരോധിച്ചു. നേരത്തെ മുതല്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ പരാതി എത്തുന്നുണ്ട്.
പണം തിരിച്ചടവ് മുടങ്ങിയാല്‍ വലിയ രീതിയില്‍ ഉള്ള ഭീഷണി ഇത്തരം ആപ്പുകള്‍ നടത്തിയിരുന്നു.
ഇതിന് എതിരെ രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേരത്തെ നടത്തിയിരുന്നു.അതേസമയം 2020 ഇരുന്നിറ്റ് അറുപത്തി ഏഴ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇത്തവണ 232 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്.