നടന് മോഹന്‍ലാലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. ജിഎസ്ടി നികുതികള്‍ കൃത്യമായി അടയ്ക്കുന്നതിനാണ് മോഹന്‍ലാലിനെ തേടി അംഗീകരാം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സാണ് മോഹന്‍ലാലിനെ അഭിനന്ദിച്ചത്. അഭിനന്ദനം അറിയിച്ചുള്ള സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ മോഹന്‍ലാല്‍ നന്ദി അറിയിക്കുകയും ചെയ്തു. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജേസഫും ഒന്നിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ ബറോസിന്റെ പണിപ്പുരയിലാണ് മോഹന്‍ലാല്‍. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.