മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്. ഒരു ഫാമിലി സെൻറർ ട്രെയിനർ ആവും ചിത്രമെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു.
ട്രയിലർ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആണ്. ഇതിലെ പല രംഗങ്ങളും സംഭാഷണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിനിടയിൽ മറ്റൊരു രഹസ്യം ഇതിൽ നിന്നും കണ്ടു പിടിച്ചിരിക്കുകയാണ് പ്രേക്ഷകർ. പല ആളുകളും ട്രെയിലറിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ട്രെയിലറിൽ മോഹൻലാലും മീനയും ഒരുമിച്ചുള്ള ഒരു ചിത്രമുണ്ട്. വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ പാലമറ്റം സണ്ണിയുടെയും സാൻഡ്രയുടെയും ചിത്രമാണ് ഇത്.ജോൺ കാറ്റാടി അന്നമ്മ ദമ്പതികൾ ആയിട്ടാണ് ആണ് ചിത്രത്തിൽ മോഹൻലാൽ മീന താരങ്ങൾ എത്തുന്നത്. എന്തായാലും പുതിയ വിവരം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഒരു കോമഡി ചിത്രമാണ് ഇത്. ജനുവരി 26 നാണ് ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പ്രദർശനത്തിന് എത്തുന്നത്. എന്തായാലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.