വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ വനിതാ വിഭാഗം ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം സീമ പത്രയാണ് അറസ്റ്റിലായത്.
സീമയുടെ വീട്ടിലെ ജോലിക്കാരിയായ സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീമയില്‍ നിന്ന് ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നുവെന്ന് വീട്ടുജോലിക്കാരി പറയുന്ന വിഡിയോ വൈറലായിരുന്നു. പല പല്ലുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു സുനിത. എഴുന്നേറ്റു ഇരിക്കാന്‍ കഴിയുന്നില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ട്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ സീമ പത്രയ്ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് ബിജെപി ഇന്നലെ സീമയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പിന്നാലെയാണ് സീമയെ പൊലീസ് അറസ്റ്റ് ചെയ്തത്.