ബിഗ് ബോസ് മലയാളം സീസണ് 3 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഷോയിലെ അവസാനത്തെ ടാസ്ക്കും ഇന്നലെ കഴിഞ്ഞു. ഭാര്‍ഗവീ നിലയം എന്ന ടാസ്ക്കില് തങ്ങളുടെ കഴിവിന്റെ പരമാവധി എല്ലാ മത്സരാര്‍ത്ഥികളും പുറത്തെടുത്തു. ഇതിന് ശേഷം ചില വാക്കുതര്‍ക്കവും അരങ്ങേറിയിരുന്നു. പിന്നാലെ ടാസ്ക്കില് മോശം പ്രകടനം കാഴ്ചവെച്ചവരെ ജയിലിലേക്കും അയച്ചു. ഇതില്‍ മണിക്കുട്ടനും, സായിവിഷ്ണുവും ആണ് ജയിലിലേക്ക് പോയത്.
ആദ്യം ഇതില്‍ സൂര്യയുടെ പേര് വന്നെങ്കിലും പിന്നീട് സായിവിഷ്ണു ആ പേര് മാറ്റി പറയുകയായിരുന്നു. ഇപ്പോള്‍ സൂര്യയും റിതുവും അടുത്ത സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ സൂര്യയെ റിതു ഗെയിമിനായി ഉപയോഗിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. പല കാരങ്ങള്‍ ചൂണ്ടികാണിച്ചാണ് ഇവര്‍ ഈ കാര്യങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
മുമ്പ് റംസാനെ ഉപയോഗിച്ചത് പോലെ റിതു ഗെയിമിനായി സൂര്യയെ ഉപയോഗിക്കുകയാണ്. നിലനില്‍പ്പിന്. ക്യാമറ സ്പേസ് കിട്ടാന്‍ ഓരോ നിമിഷവും ശ്രെമിക്കുന്ന സൂര്യയാണെന്നു മനസിലാക്കി. അവള് ഇപ്പോളും എവിക്റ്റ് ആകാത്തത് അവള്‍ക് പുറത്തു ഫാന്‍ ബേസ് കൂടുതലാണെന്നും മനസിലാക്കി അവളെ കൂട്ടുപിടിച്ചു. ഗെയിം കളിക്കാന്‍ നോക്കുന്നു! സംശയമുണ്ടോ?നിങ്ങള്‍ നിക്ഷ്പക്ഷമായി ചിന്തിക്കൂ എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഞാന്‍ പറഞ്ഞോട്ടെ. അല്ലെങ്കില്‍ പിന്നെ, ഇതുവരെ സൂര്യയെ ഒരുപാട് തവണ നോമിനേറ്റ് ചെയ്തു കൊണ്ടിരുന്ന ഋതു. എന്നിട്ടും സൂര്യ പോണില്ലെന്ന് കണ്ട് സൂര്യ അവിടെ കാണിച്ചു കൊണ്ടിരിക്കുന്ന ഇമോഷണല്‍ പ്ലെ പുറത്തു വര്‍ക്ക് ഔട്ട് ആയെന്നു മനസിലാക്കി അത് യൂസ് ചെയ്യുന്നു രക്ഷപെടാന്‍. പിന്തുണ നേടാന്‍ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു! അതാണ് സത്യം. ഇപ്പോളാണ് അഡോണി പറഞ്ഞ ഇരട്ടതാപ്പു മനസിലായത്. എന്നും കുറിപ്പില്‍ പറയുന്നു.
ഞങ്ങള്‍ പുറത്തു ഇരിക്കുന്ന ആളുകള്‍ എല്ലാരും നീ പറയുന്നത് ചെയുന്നതും അപ്പാടെ വിഴുങ്ങാന്‍ വായും തുറന്ന് ഇരിക്കുന്നവരല്ല. നിന്റെ മെഴുകലും വിശദീകരണോം കേട്ട് മയങ്ങാന്‍, അതില്‍ മയങ്ങി നിന്നെ വാഴ്ത്താന്‍ ജനങ്ങള്‍ പൊട്ടന്മാരല്ല! നിന്റെ കളി കൊള്ളാം. പക്ഷെ ഞങ്ങളേം നീ പഴം തീറ്റിക്കാന്‍ ശ്രെമിക്കരുത്. കേട്ടോ കുഞ്ഞേ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.