കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ് 3 ന്റെ അവസാന ടാസ്ക്ക്. ഭാര്‍ഗ്ഗവി നിലയം എന്ന ടാസ്ക് വളരെ രസകരമായിട്ട് തന്നെയാണ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ഇതിന് ശേഷം ചില വാക്കുതര്‍ക്കവും നടന്നിരുന്നു. പിന്നാലെ സൂര്യ തനിക്ക് വീട്ടില്‍ പോവണം എന്നും ബിഗ് ബോസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ഫിറോസ് ആണ് സൂര്യയെ പിടിച്ച് കൊണ്ട് വന്ന് സമാധാനിപ്പിച്ചത്.
ഇനി ബിഗ് ബോസില്‍ അടുത്തത് ജയില്‍ നോമിനേഷന് ആണ്. ഇത്തവണയും റിതുവിനെയും സൂര്യയെയും ജയിലിലേക്ക് അയക്കാനുള്ള പദ്ധതി നടക്കുന്നതായി ചില സംസാരം ഉണ്ടായിരുന്നു. എന്നാല്‍ ഇനി ഷോ കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണ ആരായിരിക്കും ബിഗ് ബോസില്‍ നിന്നും പുറത്തുപോവുക എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്. റംസാന്, മണിക്കുട്ടന്, സായ് വിഷ്ണു, രമ്യ, സൂര്യ, റിതു മന്ത്ര എന്നിവരുടെ പേരുകളാണ് എവിക്ഷന് പട്ടികയിലുള്ളത്. ഇവരില്‍ നിന്നും ആരാകും പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബോസില്‍ നിന്നും പുറത്താകുന്നവരുടെ പേര് വിളിച്ച് പറയാറുണ്ട്. ഇപ്പോഴും അത് ആവര്‍ത്തിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്തവണയും സൂര്യ രക്ഷപ്പെട്ടു എന്ന് അറിയാനാണ് കഴിഞ്ഞത്. ആദ്യം സൂര്യയും റംസാനും പോവുമെന്ന് പറഞ്ഞെങ്കിലും ഇവര്‍ പുറത്തുപോയില്ല എന്ന് അറിയാനാണ് കഴിഞ്ഞത്. എന്നാല്‍ ഇത്തവണ രമ്യ ഷോയില്‍ നിന്നും പുറത്തായി എന്ന് അറിയാനും കഴിഞ്ഞു.
ഒരു തവണ പുറത്തുപോയി തിരിച്ച് വന്ന മത്സരാര്‍ത്ഥിയാണ് രമ്യ. ഇപ്പോള്‍ താരം ഷോയില്‍ നിന്നും ഈ ആഴ്ച പുറത്താകും എന്ന വിവരം ആണ് ലഭിച്ചത്. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് രമ്യ. എന്നാല്‍ രമ്യയുടെ ചില സ്വഭാവ മാറ്റം പ്രേക്ഷകരിലും ഈ മത്സരാര്‍ത്ഥിയോട് മടുപ്പ് വരാന്‍ കാരണമായി.