കടുത്ത മത്സരവുമായി മുന്നേറി കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസണ് 3. ഇനി വിന്നറെ അറിയാന്‍ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളു. 91 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് വീട്. ഇതിനിടെ കരുത്തരമായ മറ്റു പല മത്സരാര്‍ത്ഥികളും പുറത്തു പോയപ്പോള്‍ അതിന്റെ ഇരട്ടി കരുത്തുള്ള മത്സരാര്‍ത്ഥികള്‍ ഷോയ്ക്ക് അകത്തും ഉണ്ട്. നിലവില്‍ ഹൗസിലുള്ളവര്‍ ടോപ്പ് ഫൈവില്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ഥികളാണ്.
ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍, എന്നാല്‍ പപ്പയുടെ മരണത്തെ തുടര്‍ന്ന് ഷോയില്‍ നിന്നും പോയി തിരിച്ചുവന്നതിന് ശേഷം ഡിംപല്‍ ആകെ മാറിയിരിക്കുകയാണ്. പലരും വിന്നര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പേരായിരുന്നു ഡിംപലിന്റെത്, ഇപ്പോള്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ആദ്യം പിന്നോട്ട് നിന്നിരുന്ന റിതു ഇപ്പോള്‍ ശക്തമായ മത്സരാര്‍ത്ഥിയാണ് ഇങ്ങനെ പോയാല്‍ റിതു ടോപ്പ് ഫൈവില്‍ എത്തും എന്നത് ഉറപ്പാണ്. ഇതിനിടെ ഡിംപല്‍ റിതുവിനെ ഭയക്കുന്നു എന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
ബിഗ്ബോസ് ഹൗസിനു പുറത്തുപോയി വന്ന ഡിമ്പല്‍ ഇപ്പോള്‍ മത്സരിക്കുന്നത് ഋതുവിനോട് മാത്രമാണ്. വന്നപ്പോള്‍ മുതല്‍ ഡിമ്പല്‍ ലക്ഷ്യമിടുന്നതും ഋതുവിനെ മാത്രമായിരിക്കുന്നു. ഡിമ്പലിന്റെ മത്സരബുദ്ധിയും കരുത്തും കൈമോശം വന്നിരിക്കുന്നുവോ? താന്‍ ടോപ് 5ല്‍ പോലും എത്തുമെന്ന ആത്മവിശ്വാസം പോലും ഇല്ലാതെയായിരിക്കുന്നുവോ? ഡിമ്പല്‍ വന്ന ശേഷം ആദ്യം രമ്യയോട് ഋതുവിന്റെ കുറ്റങ്ങള്‍ പറയുന്നു. പിന്നെ മണിക്കുട്ടനോട് പലതവണ ഋതുവിനെ കുറ്റം പറയുന്നു. ഈവെനിംഗ് മീറ്റിങ്ങില്‍ ഋതുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു ഋതുവിന്റെ മറുപടിയില്‍ ഒന്നും പറയാതെ തലകുനിക്കുന്നു
ലാല്‍ സാറിന്റെ എപ്പിസോഡില്‍ വിസ്താരക്കൂട്ടില്‍ നിര്‍ത്തി ഡിമ്പല്‍ വളരെ ദുര്‍ബലമായ ചോദ്യം ചോദിക്കുന്നത് ഋതുവിനോട് ആണ്. ഋതുവിന്റെ മറുപടി കേള്‍ക്കുമ്പോള്‍ രണ്ടാമത് ഒന്ന് ചോദിക്കാതെ തളരുന്നു തലകുനിക്കുന്നു . പിന്നീട് റംസാന്റെ അരികില്‍ പോയി ഋതു അമ്മയെക്കുറിച്ചു പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞു കുറ്റം പറയുന്നു അതെ ഋതുവിനെ ബിഗ്ബോസ് ഗെയിമില്‍ ഡിമ്പല്‍ അത്രയധികം ഭയക്കുന്നു. എന്തിനാണ് ഇങ്ങനെ ഡിംമ്പല്‍ ഭയക്കുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചോദിക്കുന്നത്.