ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി പതിപ്പിൽ ആണ് ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത്. ഇത് ഇതിനോടകം 14 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. തമിഴ് പതിപ്പ് ഇതിനോടകം നാലു സീസണുകൾ പിന്നിട്ടുകഴിഞ്ഞു. കമലഹാസൻ ആണ് തമിഴ്പതിപ്പിൽ അവതാരകനായി എത്തുന്നത്. ഇപ്പോൾ തമിഴ് പതിപ്പ് അഞ്ചാമത്തെ സീസൺ അണിയറയിൽ ഒരുങ്ങുകയാണ്.
അതേസമയം മലയാളത്തിലും നാലാമത്തെ പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാൽ ആണ് മലയാളം പതിപ്പിൽ അവതാരകരായി എത്തുന്നത്. അടുത്തിടെ ആയിരുന്നു പരിപാടിയുടെ മൂന്നാം പതിപ്പ് ഔദ്യോഗികമായി അവസാനിച്ചത്. മണിക്കുട്ടൻ ആയിരുന്നു മൂന്നാം പതിപ്പിലെ വിന്നർ. നിരവധി ആളുകൾ ആയിരുന്നു താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
ഇപ്പോൾ തമിഴ് ബിഗ്ബോസിൽ ആരൊക്കെ ആയിരിക്കും അടുത്ത സീസണിലെ മത്സരാർത്ഥികൾ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭക ബിഗ്ബോസിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ മറ്റൊരു നടിയുടെ പേരാണ് പറഞ്ഞുകേൾക്കുന്നത്. ഒരു മോഡലും കണ്ടൻറ് ക്രിയേറ്ററും ആണ് ഇവർ. യോഗിനി പ്രദായിനി സർവ എന്നാണ് ഇവരുടെ പേര്.
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇവർ. അതുപോലെ നിരവധി റാംപ് വാക്കുകളിൽ പങ്കെടുത്തിട്ടുണ്ട് ഇവർ. ചില സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. 2019 വർഷത്തിൽ പുറത്തിറങ്ങിയ ബോധൈ ഏറി ബുദ്ധി മാറി എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചത് ഇവർ ആയിരുന്നു. സന്യാസി ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. ഒരുപക്ഷേ സിനിമാനടി അല്ലായിരുന്നുവെങ്കിൽ സന്യാസം സ്വീകരിച്ചെനെ എന്ന് ഇവർ പറഞ്ഞിട്ടുണ്ട്. ഒക്ടോബർ മൂന്നാം തീയതിയാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം. വൈകിട്ട് ആറുമണിമുതൽ വിജയ് ടിവിയിൽ ലൈവ് ആയി കാണാം.