ശക്തമായ മത്സരവുമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ്. എല്ലാ സീസണും പോലെ ഇത്തവണയും ഭക്ഷണ കാര്യ പറഞ്ഞ് അടിപൊട്ടിയിരുന്നു. പലപ്പോഴും സാധനം തികയാതെ വരുമ്പോഴാണ് ഇങ്ങനെ പ്രശ്നം ഉണ്ടാവുന്നത്. ആവശ്യത്തില്‍ കുടൂതല്‍ സാധനം ഉപയോഗിക്കുമ്പോഴാണ് സാധനങ്ങളില്‍ കുറവ് വരുന്നത്.
ബിഗ് ബോസ് സീസണ് മൂന്നിലും ഭക്ഷണ സാധനങ്ങളില്‍ കുറവ് വന്നിരുന്നു. ഡിംപല്‍ കൂടുതല്‍ ചായ കുടിക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ കിടിലം ഫിറോസ് ആപ്പിള്‍ കഴിച്ചതെല്ലാം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മറ്റു രണ്ട്പേരാണ് ഷോയില്‍ മോഷ്ടിക്കാന്‍ വന്നത്. അനൂപും റംസാനും കൂടി നടത്തിയ കളവാണ് പ്രൊമോ വീഡിയോയിലൂടെ പുറത്ത് വന്നത്.
രാത്രി എല്ലാവരും ഉറങ്ങികിടക്കുമ്പോള്‍ അനൂപും റംസാനും ചേര്‍ന്ന് തക്കാളിയാണ് കട്ടെടുക്കുന്നത്. ലൈറ്റ് ഓഫ് ആക്കി എല്ലാവരും കിടന്നു എന്ന് ഉറപ്പ് വരുത്തിയ ഇവര്‍ രഹസ്യമായി അടുക്കളയില്‍ എത്തിയ ഫ്രിഡ്ജ് തുറന്ന് തക്കാളി കൈയിലെടുക്കുകയായിരുന്നു. ഈ സമയത്താണ് റിതു ആ വഴി വന്നത്.
എന്നാല്‍ കൈ ചൂണ്ടി റിതുവിനോട് മിണ്ടരുതെന്ന് പറയുകയായിരുന്നു ഇരുവരും.
ശേഷം രണ്ട് തക്കാളി കൈയിലെടുത്ത മുറിച്ച് പഞ്ചസാര പാത്രത്തില്‍ മുക്കി കഴിക്കുകയായിരുന്നു. ഈ സമയത്ത് ഭാഗ്യലക്ഷ്മി അവിടെ ഉണ്ടായിരുന്നു. ഞാനിത് എല്ലാവരോടും വിളിച്ച് പറയുമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മിയ്ക്ക് അനൂപ് ഒരു തക്കാളി വായില്‍ വെച്ച് കൊടുക്കുകയും ചെയ്തു.