ശക്തമായ മത്സരം തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഒരു പക്ഷേ എല്ലാം കൊണ്ട് ആദ്യത്തതില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാം സീസണ്. അതിന്റെ കാരണം മത്സരാര്‍ത്ഥികള്‍ തന്നെയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിലും പതിവ് പോലെ അടിയും പിടിയുമൊക്കെ ഉണ്ടായിരുന്നു.
അതിനിടെ വളരെ രസകരവും മധുരമുള്ളതുമായ പ്രണയകഥകളും വീട്ടില്‍ അരങ്ങേറിയിരുന്നു. ഓരോരുത്തരായി ഡെയിലി ടാസ്കിലാണ് ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഇതില്‍ ഫിറോസായിരുന്നു ആദ്യം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. പിന്നീട് പതിനെട്ട് വയസൊക്കെ ആയപ്പോഴേക്കും ഒരു ശക്തമായ പ്രണയമുണ്ടായിരുന്നു. എന്നാല്‍ എനിക്കറിയാത്ത പ്രണയമോ എന്ന് ചോദിച്ച് അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു സജ്ന.
കലയായിരുന്നു തന്റെ ജീവിതത്തിന്റെ എല്ലാം. കലയോടുള്ള പ്രണയം മൂലം ഞാന്‍ അവസരങ്ങള്‍ തേടി നടക്കുന്നതിനിടെയാണ് ഒരു സിനിമയില്‍ എനിക്ക് നായക വേഷം ലഭിച്ചത്. ഒരുപാട് അലഞ്ഞുതിരിഞ്ഞ് കിട്ടിയ അവസരമായിരുന്നു അത്. അങ്ങനെയാണ് സിനിമയിലേക്ക് വന്നത്. അന്നും പഴയ ആ പ്രണയം വളരെ നല്ലത് പോലെ തന്നെ മുന്നോട്ട് പോയിരുന്നു. ഇതില്‍ വീട്ടുകാര്‍ക്കും സമ്മതമായിരുന്നു.
പിന്നീട് അഭിനയിച്ച സിനിമ റിലീസ് ചെയ്തു, അതിന്റെ പോസ്റ്ററുകളെല്ലാം നാട്ടിലും മറ്റുമൊക്കെ പതിച്ചു. പക്ഷെ അതില്‍ ഒരു ലേബലുണ്ടായിരുന്നു. എ സര്‍ട്ടിഫൈഡ് മാര്‍ക്ക്. ഇതോടെ ആ പ്രണയം തീര്‍ന്നു.
ശേഷം തന്റെ ജീവിതത്തില്‍ ഒത്തിരി പ്രശ്നങ്ങള്‍ ഉണ്ടായെന്നും ഒപ്പം നഷ്ടങ്ങളും വന്നെന്നും ഫിറോസ് പറഞ്ഞു. പിന്നീട് നാട്ടുകാരും കുറ്റപ്പെടുത്തി അതൊന്നും എനിക്ക് കുഴപ്പമില്ലായിരുന്നു എന്നുപറഞ്ഞ് ഫിറോസ് പൊട്ടിക്കരഞ്ഞു. ഒടുവില്‍ സജ്ന വന്ന് ഫിറോസിനെ സമാധാനിപ്പിച്ചു.