ബിഗ് ബോസിലെ മത്സരാര്‍ത്ഥി ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ച വിവരം കഴിഞ്ഞ ദിവസം ആണ് അറിയിച്ചത്. ബിഗ് ബോസ് തന്നെയാണ് ഈ വാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. വാര്‍ത്തയറിഞ്ഞ ഭാഗ്യലക്ഷ്മി പിന്നീട് പൊട്ടിക്കരയുകയായിരുന്നു. ബിഗ് ബോസില്‍ എത്തിയ ഈ ദുഖവാര്ത്തയില് മറ്റു മത്സരാര്‍ത്ഥികളും പങ്കുചേര്‍ന്നിരുന്നു.
അതേസമയം ഭാഗ്യലക്ഷ്മിയും ഭര്‍ത്താവ് രമേശും വേര്‍പിരിഞ്ഞാണ് താമസം. ബിഗ് ബോസ് വീട്ടിലെത്തിയ ഭാഗ്യലക്ഷ്മി രമേശിന്റെ രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നു. രമേശിന്റെ രണ്ട് കിഡ്നിയും തകരാറിലായിരുന്നുവെന്നും താന്‍ കിഡ്നി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഈഗോയായിരുന്നുവെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി കരഞ്ഞു.
മുമ്പ് മക്കളെക്കുറിച്ചും ഭാഗ്യലക്ഷ്മി മറ്റു മത്സരാര്‍ത്ഥികളോട് സംസാരിച്ചിരുന്നു.
നേരത്തെ വീട്ടിലേക്ക് പോകുന്നുണ്ടോ എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാല്‍ പോയാല്‍ എന്തായിരിക്കും അസ്ഥ എന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം തനിക്ക്
മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. ഇതിനുള്ള സംവിധാനം ഇന്ന് ഒരുക്കുമെന്നാണ് ബിഗ് ബോസ് അറിയിച്ചു.
ഇതിന് പിന്നാലെ താന്‍ വീട്ടിലേക്ക് പോവുകയാണെന്നും ഭാഗ്യലക്ഷ്മി മറ്റു മത്സരാര്‍ത്ഥികളോട് പറഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് നേരെ അറ്റാക്ക് വരും ഇവിടെ തുടര്‍ന്നാല്‍ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചോദിക്കുന്നത് താരം ഷോയില്‍ തുടരുമോ അതോ മടങ്ങി പോവുമോ എന്നാണ്.