മലയാളത്തിൽ ഇപ്പോൾ സംസാര വിഷയം ബിഗ് ബോസ് തന്നെയാണ് മോഹൻലാൽ അവതാരകൻ ആയതുകൊണ്ട് തന്നെ വളരെ പ്രേത്യേകതകൾ ഉള്ള പരിപാടിയായി ബിഗ്ഗ് ബോസ്സ്. നമ്മൾക്ക് പരിചിതരായ പല മത്സരാർഥികളും ബിഗ്ഗ് ബോസ്സിൽ ഉണ്ട് അവരിൽ പലരുടെയും യഥാർഥ സ്വഭാവം ബിഗ്ഗ് ബോസ് നമുക്ക് കാട്ടിത്തരുന്നു.
മത്സരാർത്ഥിയായ മഞ്ജുവിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോശം അവസ്ഥയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മഞ്ജുവിനെ പുറത്താക്കണം എന്ന ആവിശ്യം ശതമാക്കുകയാണ്. വാശിയേറിയ ടാസ്ക്കുകളും രസകരമായ ട്വിസ്റ്റുകളുമൊക്കെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്കിക്കൊണ്ടിരിക്കുന്നത്. മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു അഞ്ച് പേരെ ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചത്. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. മറ്റുള്ളവര്‍ക്കും അസുഖം പകരാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്തരത്തിലൊരു തീരുമാനമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. രഘു, രേഷ്മ, അലക്സാന്‍ഡ്ര, സുജോ മാത്യു, പവന് ജിനോ തോമസ് ഇവരെയായിരുന്നു ബിഗ് ബോസ് മാറ്റിനിര്‍ത്തിയത്. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന് എത്തിയപ്പോഴായിരുന്നു കളി വേറെ ലെവലായി മാറിയത്. സുജോയുടെ കസിന് കൂടിയാണ് പവന്. ഇരുവരും തമ്മിലുള്ള വഴക്ക് കൈയ്യാങ്കളി വരെ നീണ്ടിരുന്നു. മറ്റുള്ളവര്‍ ഇടപെട്ടായിരുന്നു ഇവരെ പിടിച്ചുമാറ്റിയത്. അലക്സാന്ഡ്രയെക്കുറിച്ച് പവന് ചോദിച്ചതും പവന്റെ ഭാര്യയെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞതുമൊക്കെയായിരുന്നു വഴക്കിന് കാരണം. ഈ വഴക്ക് കഴിഞ്ഞതിന് പിന്നാലെയായാണ് ഇവര്‍ അപ്രത്യക്ഷരായതും. ബിഗ് ഹൗസില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ തിരിച്ചെത്തിയത്.
രഘുവിനായിരുന്നു ആദ്യം കണ്ണിന് അസുഖം വന്നത്. രഘുവിന് കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് മോഹന്‍ലാല്‍ നേരിട്ട് ചോദിച്ചിരുന്നനു. അത് ശരിയാക്കിക്കോളാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെയായാണ് മറ്റുള്ളവര്‍ക്കും അസുഖം ബാധിച്ചത്. 5 പേരാണ് ഇത്തരത്തില്‍ മാറിനിന്നത്. മാറ്റിപ്പാര്‍പ്പിച്ചവരില്‍ നാല് പേര്‍ക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പ്രേക്ഷകര്‍ ഉ്റ്റുനോക്കുന്ന മത്സരാര്‍ത്ഥികളായിരുന്നു ഇവരെല്ലാം.