ആകാംഷം നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിയത്. ഷോയുടെ ആദ്യ ദിവസം തന്നെ മത്സരാര്‍ത്ഥികളെക്കുറിച്ച് പുറംലോകം മനസിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളും പ്രേക്ഷകര്‍ കണ്ടിരുന്നു.
ഡാന്‍സും പാട്ടിനൊപ്പം ചില മത്സരാര്‍ത്ഥികളുടെ കരച്ചിലും വേദിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ലക്ഷ്മി രാജാണ് വീട്ടുകാര്യങ്ങളും മകനെക്കുറിച്ചെല്ലാം സംസാരിച്ച് കരഞ്ഞത്. കരഞ്ഞിരുന്ന ലക്ഷ്മിയെ ഭാഗ്യലക്ഷ്മി അടക്കം നിരവധി പേര് ആശ്വസിപ്പിച്ചു. എന്നാല്‍ തന്റെ സങ്കടങ്ങള്‍ കരഞ്ഞ് തീരുന്നത് വരെ ഉള്ളിലുണ്ടാവും. അതുകൊണ്ട് കരയാന്‍ സമ്മതിപ്പിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.
സൂര്യ വന്ന് ഒപ്പം നിന്ന് ലക്ഷ്മി ആശ്വസിപ്പിച്ചെങ്കിലും ലക്ഷ്മി കരച്ചില് നിര്‍ത്തിയിരുന്നില്ല. പിന്നീട് മറ്റു മത്സരാര്‍ത്ഥികള്‍ പലതും പറഞ്ഞ് ലക്ഷ്മിയെ സമാധാനിപ്പിച്ചു. ഒടുവില്‍ ലക്ഷ്മിക്കായി ഇവര്‍ പാട്ടും ആലബിച്ചു.
ഫിറോസ് തുടങ്ങിവെച്ച പാട്ട് മറ്റുള്ളവരും ഏറ്റുപാടുകയായിരുന്നു.
നേരത്തെ സൂര്യ മേനോന്റെ കരച്ചിലും അതിന് പിന്നാലെ ട്രോളും സോഷ്യല്‍ മീഡിയില്‍ ഇടം പിടിച്ചിരുന്നു. ക്യാമറയില്‍ നോക്കി പൊട്ടിക്കരയുന്ന സൂര്യയുടെ വീഡിയോ പ്രൊമോയായി പുറത്ത് വരുകയായിരുന്നു. ക്യാമറയില്‍ നോക്കി അമ്മയോടാണ് സൂര്യ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ബിഗ് ബോസ് വീട്ടില്‍ പിടിച്ച് നില്ക്കാന് കഴിയുന്നില്ലെന്നും സൂര്യ പറഞ്ഞു.
നോബി പരസ്യമായി പറഞ്ഞ ചില കാര്യങ്ങളാണ് തന്നെ വേദനിപ്പിച്ചതെന്നും സൂര്യ പറഞ്ഞിരുന്നു. കിടിലം ഫിറോസിന്റെ അടുത്താണ് സൂര്യ ആദ്യം ഈ കാര്യം പറഞ്ഞത് . പിന്നീട് മറ്റു മത്സരാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കരഞ്ഞ് പറയുകയായിരുന്നു. നോബി ബിഗ് ബോസ് വീട്ടില്‍ വെച്ച് തന്നോട് സംസാരിക്കാന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ വന്നതാണ് തന്റെ കരച്ചിലിന് പിന്നിലെന്നും സൂര്യ പറഞ്ഞിരുന്നു.
ബിഗ് ബോസിന്റെ ആദ്യം എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെ അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഗംഭീര എന്‍ട്രി തന്നെയായിരുന്നു ബിഗ് ബോസ് വേദിയില്‍ മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.