ബിഗ് ബോസില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത് പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ മണിക്കുട്ടനില്‍ നിന്നും അനുകൂലമായ മറുപടി ഒന്നും സൂര്യക്ക് ലഭിച്ചിരുന്നില്ല. ആദ്യം ബഹുമാനം കലര്‍ന്നൊരു ഇഷ്ടം മണിക്കുട്ടനോട് തോന്നുന്നതായി പറഞ്ഞ സൂര്യ അത് ശരിക്കും ഇഷ്ടമാണെന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇവര്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയമുണ്ടെങ്കിലും അടുത്ത് അറിയുന്നത് ബിഗ് ബോസില്‍ വെച്ചാണ്.
ഈ പ്രണയത്തിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സൂര്യ ധാരാളം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. പലപ്പോഴും ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി താരം തുറന്ന് പറഞ്ഞിരുന്നു. ശേഷം കുറച്ച് ദിവസം സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്ന സൂര്യ പിന്നീട് തിരിച്ചുവരുകയും ചെയ്തിരുന്നു. ഇപ്പോള്‍ മണിക്കുട്ടനോട് പ്രണയം തുറന്ന് പറയണ്ടായിരുന്നു എന്ന് പുറത്ത് വന്നപ്പോള്‍ തോന്നിയെന്ന് സൂര്യ പറയുന്നു.
മണിക്കുട്ടനോട് പ്രണയം പറഞ്ഞതിന് ഫ്രണ്ട്സ് ഉള്‍പ്പെടെയുളളവര്‍ എന്നെ കുറ്റപ്പെടുത്തി. നീ എന്തിനാണ് പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോ ഞാന്‍ വിചാരിച്ചു പറയണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്നും മറച്ചുവെയ്ക്കാന്‍ അറിയില്ല. പണ്ടുതൊട്ടെയുളള പ്രശ്നമാണ്. എന്റെ ഉളളില്‍ എന്താണെങ്കിലും അത് മുഖത്തുണ്ടാവും.
ആ പ്രണയം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത്ര പ്രശ്നങ്ങള്‍ വരില്ലായിരുന്നു. പുറത്ത് ഇറങ്ങിയിട്ട് മണിക്കുട്ടനോട് പറയാം എന്ന് തോന്നിയിട്ടുണ്ട്.. പക്ഷേ അന്ന് തന്നെ എനിക്ക് പറയാന്‍ തോന്നി, സൂര്യ പറയുന്നു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ് 3യില്‍ ആരെയും വെറുപ്പിക്കാത്ത ഒരു മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. ഷോയില്‍ വളരെ ശാന്തനായി നിന്ന് നല്ലത് പോലെ ഗെയിമുകള്‍ കളിച്ച് മുന്നോട്ട് പോയ മണിക്കുട്ടന് തന്നൊണ് വിന്നര്‍ സ്ഥാനത്തും എത്തിയത്.