Film News

സിനിമക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടു എന്ന് കാണികൾക്ക് അറിയേണ്ട കാര്യമില്ല, ഉള്ളടക്കം നല്ലതാണെങ്കിൽ മാത്രമേ കാണികൾ അംഗീകരിക്കു; ഭാവന തുറന്ന് പറയുന്നു

സിനിമക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടു എന്ന് കാണികൾക്ക് അറിയേണ്ട കാര്യമില്ലെന്ന് നടി ഭാവന.സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കം എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും ഭാവന പറഞ്ഞു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന് സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു താരം.

- Advertisement -

ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് വിജയിക്കുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നും സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത് എന്നും ഭാവന പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടു, എത്ര നമ്മൾ അതിനെ സ്നേഹിച്ചു, എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നതൊന്നും കാണികൾക്ക് അറിയേണ്ട കാര്യമില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു. സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയുള്ളു- എന്നാണ് ഭാവന പറഞ്ഞത്.

മലയാള സിനിമയിൽ സജീവമാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.മലയാള സിനിമയിൽ സജീവമാകുമോ എന്നത് എന്റെ കയ്യിലല്ല. ഇപ്പോൾ ഷാജി സാറിന്റെ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റൊരു സിനിമ ഞാൻ പ്രഖ്യാപിച്ചിട്ടുണ്ട്. തീർച്ചയായും നല്ല സിനിമകൾ വന്നാൽ ഞാൻ ചെയ്യും എന്നും ഭാവന പറഞ്ഞു.

അതേസമയം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. സിനിമയുടെ ചിത്രസംയോജനവും ആദിൽ തന്നെയാണ്.

 

Abin Sunny

Share
Published by
Abin Sunny

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

4 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

4 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

4 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

5 hours ago