കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ പങ്കുവെച്ച ഫോട്ടോയും ഇതിന് കൊടുത്ത ക്യാപ്ഷനും വൈറല്‍ ആയിരുന്നു. ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്, എന്നാണ് മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് മഞ്ജു കുറിച്ചത്.
എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല എന്നും മഞ്ജു മറ്റൊരു ചിത്രത്തിനായി പങ്കിട്ട ക്യാപ്ഷനിലൂടെ പറയുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് മഞ്ജുവിന്റെ പുത്തന്‍ ചിത്രവും ക്യാപ്ഷന്സും ഏറ്റെടുത്തത്.
View this post on Instagram
ഇപ്പോഴിതാ അതേ സോഫയില്‍ ഇരുന്ന് കൊണ്ട് ഫോട്ടോ പകര്ത്തിയിരിക്കുകയാമ് നടി ഭാവനയും. അതേ സോഫ ആണെന്നും അതേ സ്ഥലം ആണെന്നും ഭാവന പോസ്റ്റിനൊപ്പം കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച താരമാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് നിരവധി കന്നഡ ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് ഭാവന.