മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ചിത്രത്തിലെ രണ്ടാം നായിക ആയിരുന്നു ഭാവന. പരിമളം എന്ന കഥാപാത്രത്തെ ആയിരുന്നു ഭാവന ഈ സിനിമയിൽ അവതരിപ്പിച്ചത്. ഏറെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇത്. ഭാവനയുടെ ഭാഷാശൈലിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ധാരാളം വേഷങ്ങൾ താരത്തെ തേടി വരികയായിരുന്നു. അധികം വൈകാതെ തന്നെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി താരം അഭിനയിച്ചു. പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി ഭാവന.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഒരു ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ആയിരുന്നു ഇത്. നിമിഷങ്ങൾക്കകം ഇത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു ഈ വീഡിയോ ഷെയർ ചെയ്തത്.
എന്നാൽ പതിവു പോലെ ചില ആളുകൾ വിമർശനവുമായി രംഗത്തെത്തി. വിമർശനം എന്നു പറഞ്ഞാൽ പോരാ, അക്ഷരാർത്ഥത്തിൽ അധിക്ഷേപം ആയിരുന്നു വീഡിയോയുടെ താഴെ വന്ന കമൻറുകൾ. വീഡിയോയിൽ ഉണ്ടായിരുന്ന സയനോരയ്ക്ക് എതിരെ ആയിരുന്നു അധിക്ഷേപങ്ങൾ മുഴുവനും. എന്നാൽ ഇതിനെല്ലാം കൃത്യമായ മറുപടിയുമായി സയനോര തന്നെ രംഗത്തെത്തി. നിരവധി ആളുകളായിരുന്നു താരങ്ങൾക്ക് പിന്തുണയുമായി പിന്നീട് രംഗത്തെത്തിയത്.
ഇപ്പോൾ ഭാവനയുടെ പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛൻറെ ഫോട്ടോ ആണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. അച്ഛൻറെ ഓർമ്മ ദിനത്തിലാണ് ഭാവന ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ജി ബാലചന്ദ്രമേനോൻ എന്നാണ് ഭാവനയുടെ അച്ഛൻറെ പേര്. 2015 സെപ്റ്റംബറിലാണ് അദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. “അച്ഛനില്ലാത്ത ആറുവർഷം” എന്നായിരുന്നു ഭാവന ഇൻസ്റ്റഗ്രാമിൽ എഴുതിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിൽ ആയിരുന്നു ഭാവന ഇത് എഴുതിയത്. വിവാഹശേഷം ബാംഗ്ലൂരിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇൻസ്പെക്ടർ വിക്രം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.