മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ഭാവന. നിരോധിച്ചിത്രങ്ങളിൽ താരമായി അല്ലാതെയും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിൽ താരം പറഞ്ഞ രസകരമായ കാര്യം ശ്രദ്ധ നേടുകയാണ്. ചെറുപ്പത്തിൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു.
അച്ഛനും അമ്മയ്ക്കും അതിനൊന്നും താല്പര്യമുണ്ടായിരുന്നില്ല. ആ സമയത്ത് എനിക്ക് ഒരു 20 21 വയസ്സ് പ്രായമാണ് ഉണ്ടായിരുന്നത്. അയാളുമായുള്ള പ്രായവ്യത്യാസം മാതാപിതാക്കളുടെ പ്രശ്നമായിരുന്നു. എങ്ങനെയാണ് അവരെക്കൊണ്ട് സമ്മതിപ്പിക്കുക എന്നതാണ് താൻ ആലോചിച്ചത്. അങ്ങനെയാണ് ആത്മഹത്യ ചെയ്തു നോക്കിയാലോ എന്ന് ചിന്തിച്ചത്.
സിനിമയിൽ അങ്ങനെ ആയതുകൊണ്ട് അവർ സമ്മതിക്കും എന്ന് താൻ കരുതി. കത്തിയെടുത്ത് ഞരമ്പ് മുറിക്കാം എന്ന് വിചാരിച്ചു. കൂടുതലും കാണുന്നത് അങ്ങനെയാണല്ലോ. അതിനുവേണ്ടി താൻ അടുക്കളയിലേക്ക് പോയപ്പോൾ അമ്മ അവിടെ കൂർക്ക നന്നാക്കി കൊണ്ടിരിക്കുകയാണ്. തനിക്ക് കൂർക്ക മെഴുക്കുപുരട്ടി ഭയങ്കര ഇഷ്ടമാണ്.
കത്തിയെടുക്കാൻ വന്നപ്പോൾ താൻ അമ്മയോട് എന്തിനാണ് കൂർക്ക ശരിയാക്കുന്നത് എന്ന് ചോദിച്ചു. നാളെ ഉണ്ടാക്കാനാണ് എന്ന് അമ്മ മറുപടി പറഞ്ഞു. അതോടെ തന്റെ മനസ്സു മാറി. അങ്ങനെ കൂർക്ക തൻ്റെ ജീവൻ രക്ഷിച്ചു എന്ന് ചിരിയോടെ ഭാവന പറഞ്ഞു.