വിജയ് ചിത്രം ബീസ്റ്റ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ് റോക്കേഴ്സ്, മൂവിറൂള്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണരുതെന്ന അഭ്യര്‍ഥനയുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ബീസ്റ്റ് റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ 800 തിയേറ്ററുകളിലും ആഗോളതലത്തില്‍ ആറായിരത്തോളം സ്ക്രീനുകളിലുമായിരുന്നു ബീസ്റ്റ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വീരരാഘവന് എന്ന സ്പൈ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തിയത്.
നെല്‍സണ്‍ ദിലീപ് കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തത്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.