കുറച്ച് ദിവസം മുമ്പാണ് നടി ബീന ആന്റണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും നടനുമായ മനോജ് രംഗത്ത് വന്നത്. എന്റെ ബീനക്ക് കൊവിഡ് പോസിറ്റീവാണെന്നും ആശുപത്രിയില്‍ കഴിയുകയാണെന്നും പറഞ്ഞാണ് അദ്ദേഹം വന്നത്. പിന്നാലെ നിരവധി പേരാണ് ബീനയുടെ സുഖവിവരം അന്വേഷിച്ച് രംഗത്ത് വന്നത്. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും അറിയിച്ചിരിക്കുകയാണ് മനോജ് .
ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതുംകൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് 9 ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു.
നിരവധി പേരാണ് ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചത്. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ പറഞ്ഞിരുന്നു. വിവരമറിഞ്ഞ് ലാലേട്ടന് വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നെന്നും മനോജ് പറഞ്ഞിരുന്നു.
ലൊക്കേഷനില്‍ വെച്ചാണ് ബീനക്ക് കൊവിഡ് പിടിപ്പെടുന്നത്. ഇതിന് പിന്നാലെ റൂം ക്വാറന്റൈനില്‍ ഇരുന്നു, എന്നാല്‍ പനി മാറിയില്ല, മാത്രമല്ല ഓക്സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, പിന്നാലെയാണ് ബന്ധത്തിലുള്ള ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇഎംസി ആശുപത്രിയിലേക്ക് മാറ്റിയത്.