മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണമാണ് മിന്നൽ മുരളി എന്ന ചിത്രത്തിന്. ടോവിനോ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ഞി രാമായണം, ഗോദ എന്ന ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകൻ ആയ ബേസിൽ ജോസഫ് ആണ് ഈ ചിത്രത്തിൻ്റെയും സംവിധാനം. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇവർ.
ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും രസകരമായ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ടോവിനോ. ഷൂട്ടിങ്ങിനിടയിൽ വളരെ നിഷ്കളങ്കമായി ആരും ശ്രദ്ധിക്കാതെ പഴം കഴിക്കുന്ന ബേസിലിൻ്റെ വീഡിയോയാണ് ടോവിനോ ഷെയർ ചെയ്തത്. കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് ടോവിനോ തൻറെ വീഡിയോ എടുക്കുന്ന കാര്യം ബേസിൽ ശ്രദ്ധിച്ചത്. അതോടെ ചമ്മുന്ന ബേസിലിൻ്റെ മുഖവും വീഡിയോയിൽ കൃത്യമായി പതിയുന്നുണ്ട്.
വിശന്നിട്ടാ മുതലാളി എന്നാണ് വീഡിയോയ്ക്ക് ടോവിനോ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ഗോദ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഏതാണ്ട് നാലു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻറെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ് ഇപ്പോൾ.
View this post on Instagram
സമീർ താഹിർ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. വി എഫ് എക്സിന് ചിത്രം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ചിത്രത്തിൻ്റെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു.