Social Media

കുടിയന്മാരെ സന്തോഷിക്കണ്ട! ബാറുകള്‍ പുലര്‍ച്ചെ 5 വരെ പ്രവര്‍ത്തിക്കില്ല; എക്‌സൈസ് പറയുന്നു

തിരുവനന്തപുരം; പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

- Advertisement -

ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5വരെ തുറക്കുമെന്നും ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നും ആയിരുന്നു പ്രചരണം.

നിരവധി പേരായിരുന്നു ഈ പ്രചരണം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിത ഈ വാര്‍ത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് എക്‌സൈസ്.
പ്രചരണം വ്യാജമാണെന്നാണ് എക്‌സൈസ് അറിയിക്കുന്നത്.

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്.

നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്‌സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000,9061178000.

 

Abin Sunny

Recent Posts

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

11 mins ago

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ സംവിധായകന്റെ കുപ്പായണിയുന്ന ബറോസ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയുടെ എന്നുമാത്രമല്ല സാംസ്കാരിക കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ…

44 mins ago

യദുവിനെതിരെ പറഞ്ഞതിൽ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിക്കുന്നവരോട്; വീണ്ടും വെളിപ്പെടുത്താൻ നടത്തി നടി രോഷ്ന

ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന വിഷയമാണ് കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മെയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള പ്രശ്നം. യദു…

58 mins ago

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

4 hours ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

5 hours ago