Film News

യദുവിനെതിരെ പറഞ്ഞതിൽ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിക്കുന്നവരോട്; വീണ്ടും വെളിപ്പെടുത്താൻ നടത്തി നടി രോഷ്ന

ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന വിഷയമാണ് കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മെയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള പ്രശ്നം. യദു വേറെ അസഭ്യം പറഞ്ഞു എന്നും ലൈംഗിക ചുവയുള്ള ചേഷ്ഠ കാണിച്ചു എന്നുമാണ് മേയർ ആരോപിക്കുന്നത്. ഇത് വലിയ വിവാദമായതോടെ നിരവധി ആളുകൾ ഡ്രൈവറെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തി. പിന്നീട് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് നടി റോഷ്ന രംഗത്തെത്തി. ഇതോടെയാണ് തർക്കം വേറെ ലെവലിലേക്ക് പോയത്. ഇതോടെ നടി പറഞ്ഞതിൽ എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നത്. ഇപ്പോൾ ഇവർക്ക് മറുപടിയുമായി നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

- Advertisement -

“കുറെ പേർ തെളിവുണ്ടോ എന്ന് ചോദിക്കുന്നു. ഞാൻ എങ്ങനെ തെളിവ് കൊടുക്കണം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഞാൻ അന്നത്തെ ദിവസം ബസ്സിന്റെ ഫോട്ടോ എടുത്തു വച്ചിരുന്നു. ആ ബസ് അദ്ദേഹം ഓടിക്കുന്നതാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ആ ബസിന്റെ ഫോട്ടോ എടുത്തത്. ഈ തർക്കം നടക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ സാധിച്ചില്ല. കാരണം തെളിവുകൾ ഉണ്ടാക്കി ഇത് പിന്നീട് ഒരു കേസ് ആക്കി മാറ്റണം എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നില്ല. ഇത് പെട്ടെന്ന് ഉണ്ടായ ഒരു തർക്കമാണ്. എന്തിനാണ് ഞാൻ ഇതൊക്കെ കേൾക്കുന്നത് എന്ന ചിന്തയായിരുന്നു അപ്പോൾ മനസ്സിൽ. വാർത്തകളിൽ അയാളുടെ ഫോട്ടോ കണ്ടപ്പോൾ ആണ് അയാളെ തിരിച്ചറിഞ്ഞത്. അന്ന് കൂടെ സഹോദരൻ ഉണ്ടായിരുന്നു. സഹോദരനോട് ചോദിച്ചു ഉറപ്പിച്ചിട്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത് എന്റെ വ്യക്തിപരമായ വിഷയമാണ്” – റോഷ്ന പറയുന്നു.

അതേസമയം അന്നത്തെ വിഷയത്തിൽ എന്തുകൊണ്ടാണ് കേസിന് പോകാതിരുന്നത് എന്നും ഇവർ വ്യക്തമാക്കുകയാണ് – എനിക്ക് വളരെ മോശം അനുഭവമാണ് ഉണ്ടായത്. അത് തുറന്നു പറഞ്ഞാലും അതിനൊരു പ്രതിവിധി ഉണ്ടാകും എന്ന് കരുതുന്നില്ല. അതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്. എനിക്ക് ഒരു ബോട്ടീക്ക് ഉണ്ട്. അതിന്റെ ഉദ്ഘാടനം നടക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. അതിനിടയിലൂടെ പോലീസ് സ്റ്റേഷനിൽ പോവാനും അതിൻറെ പിന്നാലെ നടക്കാനും എനിക്ക് സമയമില്ലായിരുന്നു. എനിക്ക് പ്രതികരിക്കാൻ തോന്നിയത് ഇപ്പോഴാണ്, അതുപോലെ ആ ഫോട്ടോ ഇത്രയും കാലം ഫോണിൽ നിന്നും കളയാതിരുന്നത് കൊണ്ടും ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഇതുപോലെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കരുത് എന്നതുകൊണ്ട് മാത്രമാണ് അത് ഞാൻ പോസ്റ്റ് ചെയ്തത്. ഞാനൊരു സാധാരണക്കാരി മാത്രമാണ്” – നടി കൂട്ടിചേർക്കുന്നു.

അതേസമയം മേയറുമായുള്ള തർക്കത്തിൽ നേർക്കെതിരെ ഡ്രൈവർ കേസ് നൽകിയിരുന്നു. എന്നാൽ കേസെടുക്കുവാൻ കെഎസ്ആർടിസിയോ പോലീസ് തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ യദു കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തിൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ കോടതി തന്നെ രംഗത്ത് വന്നതോടെയാണ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago