മലയാളികൾക്ക് സുപരിചിതമായ താരമാണ് നടൻ ബാല.പുതിയ വിശേഷങ്ങളെല്ലാം നടൻ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലായി മാറാറുമുണ്ട്. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല് മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളിൽ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാൾ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവർ പിണക്കത്തിലാണെന്ന സംശയങ്ങൾക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികൾക്കിടയിൽ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ.
അതെ സമയം താനിപ്പോൾ ചെന്നൈയിൽ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. അതേ സമയം, എലിസബത്ത് അവരുടെ വീട്ടിലാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങൾ എലിസബത്ത് ആഘോഷമാക്കുകയാണ്.
വീട്ടുകാർക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാൾ ആഘോഷിച്ചതെല്ലാം. അതിനു മുൻപ് താൻ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമാവുകയുണ്ടായി. എന്നാൽ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാൻ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ എലിസബത്തുമായുള്ള പിണക്കങ്ങൾ തീർക്കണം എന്ന മട്ടിൽ വന്ന ഒരു കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല.