പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. ‘അന്പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇതിന് പിന്നാലെ പല കഥാപാത്രങ്ങളും ബാല അവതരിപ്പിച്ചെങ്കിലും ഇതില്‍ പലതും ശ്രദ്ധിക്കപ്പെട്ടില്ല. ഷെഫീക്കിന്റെ സന്തോഷമാണ് ബാലയുടെ ഏറ്റവും പുതിയ മലയാള സിനിമ. ഈ അടുത്ത് റിലീസ് ചെയ്ത സിനിമക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷം എല്ലാം താരം പങ്കുവെച്ചിരുന്നു. ഇതിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാല.
കഴിഞ്ഞു പോയ കാലത്തില്‍ ചെയ്തു പോയ തെറ്റ് ഇപ്പോള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ബാല വീണ്ടും സംസാരിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു തെറ്റ് പറ്റിയെന്ന് ബാല പറഞ്ഞത്.
അന്ന് എന്റെ അച്ഛന് പറഞ്ഞതാണ് അത് ചെയ്യരുത് എന്ന് ഞാന്‍ കേട്ടില്ല. ദൈവം പല അവസരങ്ങളിലും കാണിച്ചു തന്നു എന്നിട്ടും ഞാന്‍ മാറി ചിന്തിച്ചില്ല. ഇപ്പോഴും കുറ്റ ബോധമുണ്ട്, അച്ഛനെ അന്ന് അനുസരിക്കാത്തതില്‍ ബാല പറഞ്ഞു